E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 08:35 AM IST

Facebook
Twitter
Google Plus
Youtube

More in South

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊല്ലം കോര്‍പറേഷനിലെ തേവള്ളി അടക്കം സംസ്ഥാനത്തെ പതിനഞ്ച് വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. ഒമ്പത് സീറ്റുകളില്‍ ജയിച്ച എല്‍ഡിഎഫിന് മൂന്ന് സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും നാലെണ്ണം പിടിച്ചെടുക്കാനായി. പാലക്കാട് യുഡിഎഫ് രണ്ട് സീറ്റുകളും പിടിച്ചെടുത്തത് ഇടതുമുന്നണി സ്ഥാാനര്‍ഥികളെ തോല്‍പിച്ചാണ്. കൊല്ലം കോര്‍പറേഷന്‍ അടക്കം മൂന്നു സീറ്റുകള്‍ നിലനിര്‍ത്തിയ ബിജെപിക്ക് ഒരു സീറ്റ് നഷ്ടമായി. 

ഉപതിരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷന്‍ തേവള്ളി ഡിവിഷന്‍ ബി.ജെ.പി നിലനിര്‍ത്തി.ബി.ജെ.പിയുടെ ബി. ഷൈലജ 400 വോട്ടിന് വിജയിച്ചു.അന്തരിച്ച മുന്‍ കൗണ്‍സിലര്‍ കോകില എസ്. കുമാറിന്‍റെ അമ്മയാണ് ഷൈലജ. റാന്നി പഴവങ്ങാടി പഞ്ചായത്തിലെ കണ്ണങ്കര വാര്‍ഡും ബി.ജെ.പി നിലനിര്‍ത്തി. എറണാകുളം കൂവപ്പടി പ‍ഞ്ചായത്തിലെ വാര്‍ഡും ബി.ജെ.പി നിലനിര്‍ത്തി. തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്തിലെ കാച്ചാണി വാർഡ് LDF നിലനിർത്തി. സിപിഎമ്മിലെ ഡി.വികാസ് 585 വോട്ടുകൾക്കാണ് വിജയിച്ചത്. 

കോട്ടയം ജില്ലയിലെ മുത്തോലി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് കേരളാ കോൺഗ്രസ് പിടിച്ചെടുത്തു. പി.ആര്‍.ശശി 71 വോട്ടുകൾക്ക് വിജയിച്ചു. കഴിഞ്ഞ തവണ 238 വോട്ടുകൾക്ക് ഇടതുമുന്നണി വിജയിച്ച സീറ്റിൽ ഇക്കുറി അവർക്ക് നേടാനായത് നാൽപത്തി മൂന്ന് വോട്ടുകൾ മാത്രമാണ്. ഇടത് വോട്ടുകൾ വൻതോതിൽ കേരളാ കോൺഗ്രസിന് ലഭിച്ചു എന്നാണ് സൂചന. 

ആലപ്പുഴ പുറക്കാട് 13ാം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. എല്‍ഡിഎഫിന്‍റെ നിജ അനില്‍ കുമാര്‍ 223 വോട്ടുകള്‍ക്ക് ജയിച്ച. കൈനകരി ചെറുകാലിക്കായല്‍ വാര്‍ഡ് UDFല്‍നിന്ന് LDF പിടിച്ചെടുത്തു; LDFന്‍റെ അനിത പ്രസാദ് 533 വോട്ടിനാണ് വിജയിച്ചത്.പാലക്കാട് കോട്ടോപ്പാടം, തെങ്കരപഞ്ചായത്തില്‍ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫില്‍ യുഡിഎഫ് പിടിച്ചെടുത്തു. കോട്ടോപ്പാടം പഞ്ചായത്തിൽ മുസ്‌ലിം ലീഗിലെ ഗഫൂർ കോൽക്കളവും തെങ്കര പഞ്ചായത്തിൽ കോൺഗ്രസിലെ സി. ഉഷയും വിജയിച്ചു. മങ്കര എട്ടാംവാർഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു, വി.കെ.ഷ·ിബുവാണ് ജയിച്ചത്. ‌കോഴിക്കോട്് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മറിയപ്പുറം വാർഡ് എൽ.ഡി.എഫ് നിലനിർത്തി. സി.പി.എം സ്ഥാനാർഥി റംല ചോലയ്ക്കൽ 424 വോട്ടിന് വിജയിച്ചു. 

കണ്ണൂര്‍ ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു വാര്‍ഡുകളിലും ഇടതുമുന്നണിക്ക് വിജയം. കണ്ണപുരം പഞ്ചായത്തിലും പിണറായി പഞ്ചായത്തിലും സീറ്റ് നിലനിര്‍ത്തിയ എല്‍ഡിഎഫ് ചെറുപുഴ പഞ്ചായത്തില്‍ യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു. പിണറായി പുന്നക്കര വാര്‍ഡില്‍ എല്‍ഡിഎഫിലെ എന്‍.വി. രമേശന്‍ 1056 വോട്ടുകള്‍ക്കും കണ്ണപുരം നാമക്കല്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.മോഹനന്‍ 463 വോട്ടിനുമാണ് വിജയിച്ചത്. യുഡിഎഫ് ഭരിക്കുന്ന ചെറുപുഴ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലാലി തോമസ് ഒമ്പതുവോട്ടുകള്‍ക്ക് വിജയിച്ചു. ഇതോടെ ചെറുപുഴ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടേക്കും. നിലവില്‍ എല്‍ഡിഎഫിന് എട്ടും യുഡിഎഫിന് ഒന്‍പതും സീറ്റുകളാണ് ഉള്ളത്. 

കാസര്‍കോട് മീഞ്ച പഞ്ചായത്തിലെ മജബയില്‍ വാര്‍ഡ് ബി.ജെ.പിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിെഎയിലെ പി.ശാന്തരാമ ഷെട്ടി 134 വോട്ടുകള്‍ക്ക് ജയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :