E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in South

പാഡി ബോര്‍ഡ് പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമോയെന്ന് ഉറ്റുനോക്കി കുട്ടനാടന്‍ കര്‍ഷകര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാഡി ബോര്‍ഡ് എന്ന പ്രഖ്യാപനം ഇക്കുറി ബജറ്റിലുണ്ടാകുമോ. ആലപ്പുഴക്കാരനായ ധനമന്ത്രിയുടെ ബജറ്റിനെ കുട്ടനാടന്‍ കര്‍ഷകര്‍ ഉറ്റുനോക്കുകയാണ്.‌ മറ്റുവിളകള്‍ക്കൊപ്പം പരിഗണിക്കുന്നതിനാല്‍ നെല്ലിന് മാത്രമായി പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാകുന്നില്ലെന്ന പരാതിക്കുള്ള പരിഹാരമാണ് പ്രതീക്ഷിക്കുന്നത്. വ്യവസായ സംരംഭങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നതാണ് ക്ഷീര കര്‍ഷകരുടെ ആവശ്യം. 

കുട്ടനാട്ടിലെ കൃഷി സാഹസികമായ ഒരു പ്രവര്‍ത്തിയായി മാറിക്കഴിഞ്ഞു. കാലാവസ്ഥാ മാറ്റത്തിനനുസരിച്ചുള്ള കാര്‍ഷിക കലണ്ടര്‍ നടപ്പാക്കിയാല്‍ പകുതി പ്രശ്നങ്ങള്‍ അവസാനിക്കും. ഇത് അധികൃതര്‍ക്കും തിരിച്ചറിവുള്ളതാണ്. എന്നാല്‍ അതിനുള്ള നടപടിയില്ലെന്നുമാത്രം. ഓരുവെള്ളം കീടങ്ങളുടെ ആക്രമണം മൂലമുള്ള കൃഷിനാശം, സംഭരണത്തുക സമയത്ത് നല്‍കാത്തതുമൂലമുള്ള പ്രശ്നങ്ങള്‍ നെല്‍കര്‍ഷകര്‍ക്ക് പറയാനുള്ളത് അങ്ങനെ നീളുന്നു. നെല്ലിന്‍റെ കാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ പാഡി ബോര്‍ഡ് എന്ന ആവശ്യം ബജറ്റ് നിറവേറ്റുമോ എന്ന് സംശയം 

കുട്ടനാട്ടിലെ ചെമ്പുമ്പുറം ക്ഷീരോല്‍പ്പാദന സംഘത്തിനുകീഴില്‍ 1988.90 കാലഘട്ടത്തില്‍ 180 ക്ഷീരകര്‍ഷകരുണ്ടായിരുന്നു. ഇപ്പോളത് ഇരുപത്തിയാറായി ചുരുങ്ങി. അഞ്ചുപശുക്കളില്‍ അധികമുള്ള ക്ഷീര കര്‍ഷകനെ വ്യവസായിയുടെ പരിധിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉദ്പാദന ചെലവിനനുസൃതമായി വരവ് ഇല്ലാതായതോടെ കര്‍ഷകര്‍ ഈ മേഖല ഉപേക്ഷിക്കുകയാണ് 

കാര്‍ഷിക മേഖലക്കായി വെറുതെ പണം വകയിരുത്താതെ ദീര്‍ഘ വീക്ഷണമുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ് വേണ്ടത്. പതിവ് പ്രതീക്ഷയോടെ ആലപ്പുഴയുടെ സ്വന്തം ധനമന്ത്രിയില്‍ കണ്ണുനട്ടിരിക്കുന്നു കര്‍ഷകര്‍ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :