സൗന്ദര്യത്തിന്റെ പൂരക്കാഴ്ചയൊരുക്കി കോട്ടയം പുഷ്പമേള നാഗമ്പടം മൈതാനത്ത് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ 55ാമത് പുഷ്പമേള ഇക്കുറിയും വൈവിധ്യം കൊണ്ട് ശ്രദ്ധേയമാകുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള നൂറുകണക്കിന് ഇനം പുഷ്പ ഫല സസ്യങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കോട്ടയം നഗരത്തിന് ഇത് പൂക്കാലം . വൈവിധ്യം കൊണ്ടും വ്യത്യസ്ഥതകൊണ്ടും ശ്രദ്ധേയമായ പുഷ്പമേളയില്‍ നൂറുകണക്കിന് ഇനം ചെടികളും പൂക്കളും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു മലേഷ്യ, സിംഗപ്പൂര്‍ , തായ്്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓര്‍ക്കിഡുകള്‍ മേളയിലെ മുഖ്യ ആകര്‍ഷണമാണ്.
.കൗതുകങ്ങളേറെയുണ്ടെങ്കിലും മലേഷ്യയിൽ നിന്ും തായ്്ലൻഡിൽ നിന്നുമുള്ള പ്ലാവുകൾ കാഴ്ചക്കാരെ ഏറെ ആകർഷിക്കുന്നു. പുഷ്പങ്ങള്‍ക്കൊപ്പം വിവിധ ഫലവര്‍ഗങ്ങളും പ്രദര്‍ശനത്തില്‍ ഉൾക്കൊള്ളിച്ചിരിക്കുന്നു. വിഷം കലര്‍ന്ന പച്ചക്കറികള്‍ക്കെതിരെയുള്ള പ്രചാരണം കൂടിയാണ് മേള. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ നഴ്സറികളുടെ സ്റ്റാളുകളും വിവിധ കാര്‍ഷിക ഉപകരണങ്ങളും മേളയിലുണ്ട്.
കാഴ്ചകളുടെ വിസ്മയത്തിന് രുചിയുടെ കൂട്ടുമുണ്ട്. പായസങ്ങൾ, വിവിധയിനം ജ്യൂസുകൾ എന്നിവയും രുചിയുടെ വൈവിധ്യമൊരുക്കുന്നു. ഫ്ളാറ്റുകളിലും ടെറസുകളിലും പരീക്ഷീക്കാവുന്ന ജൈവകൃഷികളും മേളയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. മേളയോടനുബന്ധിച്ച്് വിവിധ മല്‍സരങ്ങളും സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.