കാവാലം നാരയണപ്പണിക്കരുടെ സ്മരണകളിൽ ഒരു വേദി. കൈരളി ബുക്സ് സംഘടപ്പിച്ച പുസ്തകപ്രകാശന ചടങ്ങിലാണ് കാവാലത്തിന്റെ പാട്ടുകളും നാടകവുമൊക്കെ നിറഞ്ഞത്. കാവാലത്തിന്റെ കലാകേന്ദ്രമായ സോപാനത്തിലെ കലാകാരൻമരാണ് പാട്ടുമായെത്തിയത്. കർണഭാരം നടകത്തിന്റെ ഒരു ഭാഗവും അരങ്ങിലെത്തി,
ചലച്ചിത്രനടൻ നെടുമുടി വേണു കാവാലത്തെ അനുസ്മരിച്ചു. ചടങ്ങിൽ കാവാലത്തെക്കുറിച്ചുള്ള പുസ്തകം നെടുമുടി വേണു കാവലത്തിന്റെ ഭാര്യ ശാരദ പണിക്കർക്കുനൽകി പ്രകാശനം ചെയ്തു.