അപൂർവ പുഷ്പങ്ങളുടെ നീണ്ടനിരയുമായി തിരുവല്ല പുഷ്പമേള. ഹോർട്ടികൾച്ചർ ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭ മൈതാനിയിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. മേള 30 ന് സമാപിക്കും.
അപൂർവ പുഷ്പങ്ങളുടെ നീണ്ടനിരയാണുള്ളത്. ഫോർസെറ്റിയ ഇനത്തിലെ വൈവിധ്യം നിറഞ്ഞ പൂക്കളാണ് പ്രധാന ആകർഷണം. മലേഷ്യ സിംഗപ്പൂർ ഹോളണ്ട് എന്നിവിടങ്ങളിൽ നിന്നുമെത്തിച്ച വിവിധയിനം ഓർക്കിഡുകൾ. കെനിയയിൽ നിന്നുള്ള അൻപതിലധികം നിറങ്ങൾ നിറഞ്ഞ ബ്രിഡ് റോസുകൾ തുടങ്ങി നാടൻ പൂക്കളുടേതുൾപ്പെടെ വിപുലമായ കാഴ്ചയാണൊരുക്കിയിരിക്കുന്നത്.
വിവിധയിനം ഗൃഹോപകരണങ്ങൾ വാങ്ങാനുള്ള അവസരവും മേളയിലുണ്ട്. വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികളും മേളയുടെ ഭാഗമാണ്.