തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തില്‍ വന്‍തോതില്‍ മീനുകള്‍ ചത്തുപൊങ്ങി. കാരണം കണ്ടെത്താനായില്ല. വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്ക് അയക്കും.
രാവിലെ നാട്ടുകാരാണ് ക്ഷേത്രക്കുളത്തില്‍ മീനുകള്‍ ചത്തുപൊങ്ങിയത് കണ്ടത്. തുടര്‍ന്ന് ക്ഷേത്രജീവനക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശപ്രകാരം കുളത്തില്‍ കുമ്മായം വിതറി. വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്ക് അയക്കാനും നീക്കം നടക്കുന്നുണ്ട്. കുളത്തിലെ ജലനിരപ്പ് താഴ്ന്നതുമൂലമാകാം മീനുകള്‍ ചത്തുപൊങ്ങിയതെന്ന നിഗമനത്തിലാണ് അധികൃതര്‍. മുന്‍പും സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു.
ചത്തുപൊങ്ങിയ മീനുകളെ നീക്കം ചെയ്തശേഷം വെള്ളം വറ്റിച്ച് കുളം ശുചീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.