സംസ്ഥാന ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായുള്ള ശാസ്ത്ര സാങ്കേതിക പ്രദർശനത്തിന് തിരുവല്ലയിൽ തുടക്കമായി. നൂറിലധികം സ്ഥാപനങ്ങളുടെ മികവിനുദാഹരണമാണ് മേളയിലെ കാഴ്ച. മന്ത്രി മാത്യു.ടി.തോമസ് പ്രദർശനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങൾ ശാസ്ത്ര സാങ്കേതിക രംഗത്തു കൈവരിച്ച നേട്ടങ്ങൾ നേരിട്ട് മനസിലാക്കാനുള്ള അവസരം. സംശയപരിഹാരത്തിന് സാങ്കേതിക വിദഗ്ധരുടെ സഹായം. തിരുവല്ല മാർത്തോമ്മാ കോളജിൽ തയാറാക്കിയിട്ടുള്ള പന്തലിലാണ് കൗതുകം നിറയ്ക്കുന്ന പ്രദർശനം.
പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിലെ സ്കൂൾ കോളജ് വിദ്യാർഥികളാണ് മേളയിലെത്തുന്നവരിൽ കൂടുതൽ. ബിരുദാനന്തരതലത്തിൽ പഠിക്കുന്ന ശാസ്ത്ര വിദ്യാർഥികൾക്ക് പ്രമുഖ ശാസ്ത്രഞ്ജരുമായി സംവദിക്കാനും സയൻസ് കോൺഗ്രസിൽ അവസരമുണ്ട്. ഐഎസ്ആർഒ കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ പേറ്റന്റ് കേന്ദ്രം കേരള വനഗവേഷണ കേന്ദ്രം തുടങ്ങി നൂറിലധികം സ്ഥാപനങ്ങളുടെ പങ്കാളിത്തം മേളയ്ക്കുണ്ട്. പ്രദർശനം മുപ്പതിന് സമാപിക്കും.