ഏനാത്ത് പാലത്തിന്റെ അറ്റകുറ്റപ്പണി ഞായാറാഴ്ചയേ പൂര്‍ത്തിയാവുകയുള്ളൂ. പാലത്തിലെ ഒരു ബെയറിങ്ങാണ് തെന്നിമാറിയതെങ്കിലും സുരക്ഷപരിഗണിച്ച് എല്ലാ ബെയറിങുകളും മാറ്റാനാണ് തീരുമാനം. നാളെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചേക്കും. തൂണിനുണ്ടായ ചരിവുസംബന്ധിച്ച സ്ഥിരീകരണത്തിനായി ഇന്ന് മുങ്ങല്‍ വിദഗ്ധര്‍ പാലത്തിന്റെ അടിഭാഗം പരിശോധിക്കും.
എം.സി റോഡിലെ പ്രധാനപാലമായ ഏനാത്ത് പാലത്തിന്റെ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഒരു ബെയറിങ്ങാണ് തെന്നിമാറിയതെങ്കിലും മറ്റുള്ളവയും സുരക്ഷിതമല്ലെന്ന വിലയിരുത്തിലിനെ തുടർന്ന് രണ്ടു വശവുമുള്ള ആറു ബെയറിങ്ങുകളും മാറ്റാനുള്ള നടപടി തുടങ്ങി. ഭാരകയറ്റിയ വാഹനങ്ങൾ ഒഴികെയുള്ളവ ഇപ്പോൾ കടത്തിവിടുന്നുണ്ടെങ്കിലും ബെയറിങ് സ്ഥാപിക്കാൻ സ്പാനുകൾ ഉയർത്തുന്ന സമയം ഗതാഗതം പൂർണമായും നിരോധിക്കും.
ബെയറിങ്ങുകൾ സ്ഥാപിക്കുന്നതിന് ഹൈഡ്രോളിക് ജാക്ക് യൂണിറ്റ് സജ്ജീകരിക്കുന്ന ജോലികള്‍ ഇന്നു വൈകിട്ടോടെ പൂർത്തിയാവും നാളെ ഒരു വശത്തെ ബെയറിങ്ങുകളും മറ്റന്നാൽ അടുത്ത വശത്തെ ബെയറിങ്ങുകളും വെയ്ക്കും. ഇന്നു പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന അറ്റകുറ്റപ്പണി ഞായറാഴ്ചയോടെ മാത്രമേ പൂർത്തിയാക്കാനാവൂ എന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ വ്യക്തമാക്കി.