E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in South

കുടിവെള്ള പദ്ധതികൾ നോക്കുകുത്തിയായപ്പോൾ കുടുംബങ്ങൾക്ക് ആശ്വാസമായി വെള്ളാരംകുന്നിലെ നീരുറവ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുടിവെള്ള പദ്ധതികൾ നോക്കുകുത്തിയായ പത്തനംതിട്ട ഏഴംകുളം പഞ്ചായത്തിൽ നൂറിലധികം കുടുംബങ്ങൾക്ക് ആശ്വാസമായി വെള്ളാരംകുന്നിലെ നീരുറവ. ഏത് കടുത്ത വേനലിലും വറ്റാത്ത ജലഉറവിടമെന്ന പെരുമയ്ക്ക് ഇത്തവണയും മാറ്റമില്ല. 

കാലാവസ്ഥ ഏതായാലും വെള്ളാരംകുന്നുകാർ ജലക്ഷാമത്തെയോർത്ത് ആശങ്കപ്പെടാറില്ല. കണ്ടാൽ കാര്യമായ വലുപ്പമില്ലെങ്കിലും ഈ നീരുറവ നൂറിലധികം കുടുംബങ്ങളുടെ ജലസംഭരണിയാണ്. പ്രദേശത്തെ മൂന്ന് കുടിവെള്ളപദ്ധതികൾ നോക്കുകുത്തിയായിരിക്കുന്ന സാഹചര്യത്തിലാണ് ഇതിന്റെ പ്രസക്തി. സമീപപ്രദേശങ്ങളിൽ നിന്നുള്ളവർ വരെ വെള്ളം ശേഖരിക്കാൻ ഇവിടെയെത്തുന്നു. കുടിക്കാനും കുളിക്കാനും വീട്ടാവശ്യത്തിനുമെല്ലാം ഈ ജലമാണ് ഉപയോഗിക്കുന്നത്. 

ഏഴംകുളം പ‍ഞ്ചായത്തിലെ ഒൻപതാം വാർഡിൽപ്പെട്ട ഉയർന്ന പ്രദേശമാണ് വെള്ളാരംകുന്ന്. ഓരോതവണയും പുതിയ കുടിവെള്ള പദ്ധതികൾ പ്രഖ്യാപിക്കും. ഒന്നും നടപ്പാകില്ല. ഇത് നാട്ടുകാർക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. സംസ്ഥാനം ഒരുകാലത്തും നേരിടാത്തത്ര ജലക്ഷാമത്തിനിടയിലും പ്രകൃതി നൽകിയ ഈ സമൃദ്ധി കരുതലിന്റെ അടയാളമെന്നാണ് പ്രദേശവാസികളുടെ പക്ഷം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :