നിര്‍ധന രോഗികള്‍ക്ക് ചികില്‍സ ഫണ്ട് സ്വരൂപിക്കാന്‍ പത്തനംതിട്ട നഗരസഭയുടെ നഗരോല്‍സവം. ജില്ലാ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന മേള അടുത്തമാസം അഞ്ചിന് സമാപിക്കും. മേളയിലെത്തിയാൽ വൈവിധ്യം നിറഞ്ഞ കാഴ്ച ആസ്വദിക്കുന്നതിനൊപ്പം പാവപ്പെട്ടവരെ സഹായിക്കാനുള്ള ഉദ്യമത്തിലും പങ്കാളിയാകാം.
പുഷ്പപ്രദർശനമാണ് മേളയുടെ ആകർഷണം. സൂര്യകാന്തി, റോസ്, ജമന്തി തുടങ്ങിയ നൂറിലധികം ഇനം പൂക്കൾ. വിവിധം കരകൗശല വസ്തുക്കൾ. തുണിത്തരങ്ങൾ. ഗൃഹോപകരണങ്ങൾ. ഔഷധസസ്യ പ്രദർശനം തുടങ്ങിയവ മേളയുടെ ഭാഗമാണ്. നഗരോൽസവത്തിന്റെ ഭാഗമായി വൈകുന്നേരങ്ങളിൽ പ്രത്യേക കലാവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.