പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ബിജെപി കൂട്ടുക്കെട്ടിന് ഭരണം. കോണ്‍ഗ്രസിലെ കെ.ശ്രീകാന്ത് പ്രസിഡന്റായും ബിജെപിയിലെ അമ്പിളി ഹരിദാസ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിപ്പ് ലംഘിച്ചതിന് ശ്രീകാന്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
കൂട്ടുക്കെട്ടില്ലെന്ന ഡിസിസിയുടെ ആവര്‍ത്തിച്ചുള്ള നിലപാട് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിച്ചില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസിനെ സഹായിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തിരിച്ചും. ഇതോടെ കോണ്‍ഗ്രസിലെ അംഗം പ്രസിഡന്റും ബിജെപി അംഗം വൈസ് പ്രസിഡന്റുമായി. ഡിസിസിയുടെ വിലക്ക് ലംഘിച്ചതിന് ശ്രീകാന്തിനെ പാര്‍ട്ടി പുറത്താക്കി. മറ്റു മൂന്നു പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും. വികസനം മുരടിപ്പിനെതിരായ വികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് കോണ്‍ഗ്രസ് പ്രതിനിധികളുടെ നിലപാട്.
പതിനാലംഗ ഭരണസമിതിയില്‍ ഇടതുമുന്നണിക്ക് ആറും ബിജെപിക്കും കോണ്‍ഗ്രസിനും നാലുവീതം അംഗങ്ങളുമാണുള്ളത്. നേരത്തെ എല്‍ ഡി എഫിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം ബിജെപി പിന്തുണയില്‍ വിജയിക്കുകയായിരുന്നു. പ്രസിഡന്റ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇതാവര്‍ത്തിച്ചു. എല്‍ഡിഎഫിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്ത്തെന്നായിരുന്നു സിപിഎം നിലപാട്. ഈ ആരോപണം ബലപ്പെടുത്തുന്നതാണ് നാരങ്ങാനത്തെ പുതിയ രാഷ്ട്രീയ നീക്കം.