പകര്‍ച്ചവ്യാധി ഭീഷണിയുയര്‍ത്തി സന്നിധാനത്തെ പൊലീസ് മെസ്. ആഹാരമുണ്ടാകുന്നതും വിതരണം ചെയ്യുന്നതും വൃത്തിഹീനമായ സാഹചര്യത്തിലാണ്. പൊലീസുകാര്‍ താമസിക്കുന്നതാകട്ടെ അസൗകര്യങ്ങളുള്ള ചെറിയ മുറികളിലും.
സന്നിധാനം മുതല്‍ മരക്കൂട്ടംവരെ ഡ്യൂട്ടിയിലുള്ള ആയിരത്തിലധികം പൊലീസുകാര്‍ക്ക് ആഹാരം പാകം ചെയ്യുന്ന മെസിന്റെ പരിസരമാണിത്. മാലിന്യങ്ങള്‍ കുന്നുകൂടി ദുര്‍ഗന്ധംവമിക്കുന്നു.അടുക്കള മാലിന്യങ്ങള്‍ക്ക് പുറമേ കക്കൂസ് മാലിന്യങ്ങളും മെസിന്റെ പുറകില്‍ അടിഞ്ഞ് കൂടിയിരിക്കുന്നു.
പൊലീസ് മെസിലെ അടുക്കളയ്ക്ക് സമീപത്ത് കൂടിയാണ് പുറത്ത് നിന്നുള്ള മാലിന്യങ്ങള്‍ പോലും ഒഴുകുന്നത്. പരിമിതമായ സൗകര്യത്തിലാണ് പൊലീസുകാരുടെ താമസവും.
ഇവിടെ താമസിക്കുന്ന നൂറിലധികം പൊലീസുകാര്‍ക്ക് അനുവദിച്ചിട്ടുള്ളതാകട്ടെ മൂന്ന് ശുചിമുറികളും. മെസിനെക്കുറിച്ച് പൊലീസുകാര്‍തന്നെ നിരവധി തവണ മേലുദ്യോഗസ്ഥരോട് പരാതിപെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
.