അർബുദ ബാധിതർക്ക് കേശദാനം നടത്തി കൊല്ലം ഡിസിസി പ്രസിഡൻ് ബിന്ദു കൃഷ്ണ. അർബുദ രോഗത്താൽ മുടി നഷ്ടപ്പട്ടവർക്ക് ചെറിയ സഹായം ചെയ്യാ൯ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ സാമൂഹ്യപ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി സി സി പ്രസിഡ൯് ബിന്ദു കൃഷ്ണ തന്നെ കേശദാനത്തിന് മുന്നിട്ടിറങ്ങിയത് .
കൊല്ലം ഓഫീസിൽ നടന്ന സ്നേഹ സ്പർശം പരിപാടിയിൽ മഹിള കോൺഗ്രസ് പ്രവർത്തകരും കോർപറേഷ൯ കൗൺസിലർമാരും പ്രായഭേദമെന്യേ കേശദാനത്തിൽ പങ്കാളികളായി. സന്തോഷകരമായ നിമിഷമെന്നായിരന്നു ബിന്ദുകൃഷ്ണയുടെ പ്രതികരണം
സോട്ട് ബിന്ദു കൃഷ്ണ,ഡി,സി.സി പ്രസിഡൻ് കൊല്ലം 25 പേരാണ് പേര് രജിസ്റ്റർ ചെയ്തതെങ്കിലും മുപ്പത്തിയഞ്ചു പേർ കേശദാനം നടത്തി സന്നദ്ധസംഘടനയായ ചങ്ങനാശേരി സർഗഷേത്ര മുടി ഏറ്റെടുത്തു. വിഗ് നിർമിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കന്നവർക്ക് സൗജന്യമായി വിതരണം ചെയ്യുകയാണ് ഇനിയുള്ള ലക്ഷ്യം