E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in South

ഏനാത്ത് പാലത്തിന് സമാന്തരമായുള്ള ബെയ്‌ലി പാലത്തിന്റെ നിർമാണം തടസപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എംസി റോഡിൽ തകർച്ചയിലായ ഏനാത്ത് പാലത്തിന് സമാന്തരമായുള്ള ബെയ്ലി പാലത്തിന്റെ നിർമാണം തടസപ്പെട്ടു. ഇരുവശങ്ങളിലും നിർമിക്കേണ്ട കോൺക്രീറ്റ് തൂണുകളുടെ രൂപഘടനയിൽ മാറ്റം വേണമെന്ന സൈന്യത്തിന്റെ ആവശ്യത്തെത്തുടർന്നാണിത്. തകർച്ചയിലായ ഏനാത്ത് പാലത്തിന്റെ തൂണുകളുടെ അറ്റകുറ്റപ്പണികളും തുടങ്ങിയിട്ടില്ല. 

ബെയ്ലി പാലം നിർമിക്കുന്നതിനായി കല്ലാറിന്റെ ഇരുകടവുകളിലും കോൺക്രീറ്റ് തൂണുകൾ പൂർത്തിയാക്കേണ്ടതുണ്ട്. കുളക്കട ഭാഗത്തെ തൂണിന്റെ നിർമാണം പൂർത്തിയായി. എതിർദിശയിലുള്ള തൂണിന്റെ രൂപരേഖയിലാണ് മാറ്റം വേണമെന്ന് സൈന്യം ആവശ്യപ്പെട്ടത്. നിലവിലെ രീതിയിൽ നിർമാണം പൂർത്തിയാക്കിയാൽ കാലവർഷത്തിൽ പാലം മുങ്ങിപ്പോകാനുള്ള സാധ്യതയുണ്ട്. ഒഴുക്കിന്റെ ശക്തിയും ഈ ഭാഗത്ത് കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ഉയരം കൂട്ടിയുള്ള നിർമാണം സൈന്യം നിർദേശിച്ചത്. പുതിയ രൂപരേഖ തയാറാക്കാൻ ഒരാഴ്ച വേണ്ടിവരും. ഈ സാഹചര്യത്തിലാണ് കെഎസ്ടിപി പണികൾ നിർത്തിവച്ചത്. 

ഒന്നരമാസത്തിനുള്ളിൽ ബെയ്ലി പാലത്തിലൂടെ ഗതാഗതം സാധ്യമാകുമെന്നായിരുന്നു കണക്ക്. നിലവിലെ പണികൾ തടസപ്പെട്ടതോടെ ഇത് നീളും. ഏനാത്ത് പാലത്തിന്റെ തകർച്ചയിലായ രണ്ട് തൂണുകളുടെ അറ്റകുറ്റപ്പണിയും തുടങ്ങിയിട്ടില്ല. എട്ട് മാസമാണ് പഴയ പാലത്തിന്റെ കേടുപാടുകൾ തീർക്കുന്നതിനായി കെഎസ്ടിപി ആവശ്യപ്പെട്ടിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :