ഒന്പതുവര്ഷം മുന്‍പ് ഭരണാനുമതി കിട്ടിയ ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍നിന്ന് ഇതുവരെയും നഗരവാസികള്‍ക്ക് തുള്ളി വെള്ളം ലഭിച്ചില്ല. പത്തനംതിട്ട പമ്പയാറ്റില്‍ നിന്ന് വെള്ളമെത്തിക്കാനുള്ള നടപടികള്‍ക്കായി ഇരുനൂറുകോടിയോളം ഇതിനോടകം മുടക്കിക്കഴിഞ്ഞു. പ്രദേശവാസികളുടെ എതിര്‍പ്പടക്കമുള്ള പ്രസിസന്ധികളെ അതിജീവിച്ചെങ്കിലും പരീക്ഷണ പമ്പിങ് തുടങ്ങിയപ്പോള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്.
ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നമാണ് പമ്പയാറ്റില്‍ നിന്നും നഗരത്തില്‍ ശുദ്ധജലമെത്തിക്കുന്ന പദ്ധതി. 2015 ഡിസംബറില്‍ കമ്മീഷന് ചെയ്യുമെന്നായിരുന്നു പഞ്ചായത്ത് തിരഞ്ഞെടുപ്പിനപമുമ്പുള്ള വാഗ്ദാനം. വെള്ളം കാണാനാണ് ഏവരും ആലപ്പുഴക്ക് വരുന്നത്. പക്ഷേ ഈ നാട്ടുകാര്‍ക്ക് കുടിക്കാന്‍ തുള്ളിവെള്ളമില്ല
തുടര്‍ന്ന് മൈക്കുമായി നടന്നുപോകുന്ന വിഷ്വല്‍ തുടര്‍ന്ന് അലക്കുന്ന ചേച്ചിയോടുള്ള ചോദ്യം. കുഴല്‍ കിണറ്റിലെ വെള്ളം അഴുക്കാണെന്ന ഉത്തരം ഒരുവരി. ഈ വെള്ളം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ആര്‍ക്കും മനസിലാകും.ആലപ്പുഴ കുടിവെള്ള പദ്ധതിയാണ് പരിഹാരം. അതിന്റെ അവസ്ഥ അറിയാന്‍ നമുക്ക് നീരേറ്റുപുറത്തിന് പോകാം
നീരേറ്റുപുറത്ത് 2009ല്‍ പണിതുടങ്ങിയ പ്ലാന്റ് 2011 ജനുവരിയില്‍ പൂര്‍ത്തിയായി. അന്നുമുതല്‍ നഗരത്തിലേക്ക് പൈപ്പിട്ടുതുടങ്ങി. തടസങ്ങള്‍ക്കൊടുവില്‍ പദ്ധതി പൂര്‍ത്തിയാക്കി പരീക്ഷണ പമ്പിങ് തുടങ്ങിയപ്പോള്‍ പലയിടത്തും ഈ പൈപ്പുകള്‍ പൊട്ടുകയാണ്. ഇനി അറ്റകുറ്റ പണിയുടെ കാലം. വീട്ടിലെത്തുന്ന നല്ല വെള്ളത്തിനായുള്ള കാത്തിരിപ്പ് നീളുമെന്ന് ചുരുക്കം.