E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:25 PM IST

Facebook
Twitter
Google Plus
Youtube

More in South

യുവസംരംഭകർക്ക് പ്രചോദനം പകരാൻ ഡ്രീം ചേസേഴ്സ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുവസംരംഭകർക്ക് പ്രചോദനം പകരാൻ ഡ്രീം ചേസേഴ്സ്. സമൂഹനൻമയെ മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യക്കാരായ സംരംഭകരുടെ ജീവിതകഥയാണ് ഈ പുസ്തകത്തിൽ പറയുന്നത്. മാധ്യമപ്രവർത്തകയായ ശോഭ വാരിയരാണ് ഡ്രീം ചേസേഴ്സിന്റെ ഗ്രന്ഥകാരി. 

സംരംഭകനെ സർഗാത്മക കലാകാരനായി കരുതുന്ന ശോഭ വാരിയരുടെ ഡ്രീം ചേസേഴ്സ്, ഓൺട്രപ്രണേഴ്സ് ഫ്രം ദ സൗത്ത് ഓഫ് ദ വിന്ധ്യാസ് എന്ന പുസ്തകം സംരംഭകനാകാൻ ആഗ്രഹിക്കുന്നവർക്കും അല്ലാത്തവർക്കും ഒരുപോലെ പ്രചോദനമാണ്. ജീവിതവിജയങ്ങളുടെ കഥ മാത്രമല്ല ഈ പുസ്തകം പറയുന്നത്. നേട്ടങ്ങളുടെ ഗുണഫലങ്ങൾ സമൂഹത്തിലേക്ക് പകർന്നവരാണ് ഈ കഥകളിലെ നായകർ. കോടികളുടെ വിറ്റുവരവുണ്ടാക്കി എന്നതല്ല തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം എന്നർഥം. 

സ്റ്റാർട് അപ് എന്നാൽ ഐ.ടി എന്ന സങ്കൽപത്തെ പൊളിച്ചെഴുതുന്നതിനായുള്ള ബോധപൂർവമായ ശ്രമവും സംരംഭകരെ തിരഞ്ഞെടുത്തപ്പോൾ നടത്തി. വൻ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് കൃഷിക്കാരനായ ടിബിൻ പാറയ്ക്കലും ഖാദി ഡെനിംജീൻസ് ഓൺലൈനിൽ വിൽക്കുന്ന സ്റ്റാർട് അപ് തുടങ്ങിയ സിദ്ധാർഥ് മോഹൻനായരുമാണ് കേരളത്തിൽ നിന്ന് പുസ്തകത്തിൽ ഇടംപിടിച്ചത്. 

വായനാക്ഷമതയാണ് ഡ്രീം ചേസേഴ്സിനെ പറ്റി എടുത്തുപറയാവുന്ന കാര്യം. റെഡിഫ് ഡോട്ട് കോം സ്ഥാപകൻ അജിത് ബാലകൃഷ്ണന് ആദ്യപ്രതി കൈമാറി മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :