സംസ്ഥാന സ്പെഷല്‍ സ്കൂള്‍ ഹാന്‍ഡ്ബോള്‍ ചാംപ്യന്‍ഷിപ്പിന് തിരുവല്ലയില്‍ തുടക്കം. സംസ്ഥാനത്തെ ഇരുപത്തിയാറ് സ്പെഷല്‍ സ്കൂളുകളില്‍നിന്നായി ഇരുന്നൂറ്റിയന്പതിലേറെ കുട്ടികളാണ് ചാംപന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. സംസ്ഥാന ടീം തിരഞ്ഞെടുപ്പും ഇതോടനുബന്ധിച്ച് നടക്കും.
പരിമിതികളുടെ നടുവില്‍നിന്നുള്ള ഇവരുടെ പോരാട്ടത്തിന് ആവേശവും ഒട്ടുംകുറവല്ല. രണ്ടുദിവസമായി നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ഇരുപത്തിയാറ് ടീമുകളാണ് മല്‍സരിക്കുന്നത്. ചാംപ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നത്. ദേശീയ മല്സരത്തിനുപിന്നാലെ 2019ല്‍ അബുദാബിയില്‍ നടക്കുന്ന സ്പെഷല്‍ ഒളിംപിക്സിലേക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കും.
കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന സ്പെഷല്‍ ഒളിംപിക്സില്‍ പങ്കെടുത്ത യോഹന്നാന് ചാണ്ടി, സി.ആര്.സുരേഷ് എന്നിവരും ഇത്തവണ മല്സരിക്കാനെത്തിയിട്ടുണ്ട്.