പതിനെട്ടാംപടിയില്‍ സേവനം ചെയ്യുന്ന പൊലീസുകാര്‍ക്ക് സന്നിധാനത്ത് ആയുര്‍വേദ ചികില്‍സ. അയ്യപ്പന്മാരെ പടികയാറന് സഹായിക്കുന്ന പൊലീസുകാര്‍ക്ക് ശരീരവേദന പതിവായതോടെയാണ് ചികില്‍സ നല്‍കുന്നത്.
നൂറിനടത്ത് അയ്യപ്പന്മാരാട് ഓരോ മിനിറ്റിലും പതിനെട്ടാംപടി ചവിട്ടുന്നത്. ഇവര്‍ക്ക് കൈത്താങ്ങ് നല്കി സുരക്ഷിതമായി മുകളിലെത്തിക്കുന്നത് പൊലീസുകാരാണ്. ഒരു ടേണില്‍ പന്ത്രണ്ട്പേരാകും ഡ്യൂട്ടിയിലുണ്ടാകുക.ആയാസകരമായ ഈ ജോലിചെയ്യുന്ന പൊലീസുകാര്‍ക്ക് ശരീരവേദന പതിവായതോടെയാണ് ആയുര്‍വേദ ചികില്‍സ ആരംഭിച്ചത്. സന്നിധാനത്തെ ആയുര്‍വേദ ഡോക്ടര്‍മാരുടെയും മര്‍മ്മ വിദഗ്ധരുടെയും നേതൃത്വത്തിലാണ് ചികില്‍സ.പ്രതിദിനം ഇരുപത് പൊലീസുകാര്‍ക്കാണ് ചികില്‍സ നല്‍കുക.