തിരുവനന്തപുരം നെടുമങ്ങാട് കുടിവെള്ളത്തിനായി ഉപരോധം നടത്തിയ നാട്ടുകാർക്ക് വെള്ളം എത്തിക്കാമെന്ന് എ.ഡി.എമ്മിന്റെ ഉറപ്പ്. ഓരോ വാർഡിലും ഇതിനായി പ്രത്യേക ടാങ്ക് നിർമിക്കും. നെടുമങ്ങാട്ടെ കുടിവെള്ള ക്ഷാമത്തെ കുറിച്ചുള്ള വാർത്ത മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നെടുമങ്ങാട്ടെ മലയോര പ്രദേശങ്ങളിലുള്ളത്. പരാതിയുമായി അധികൃതരെ സമീപിച്ചങ്കിലും നിരാശയായിരുന്നു ഫലം. തുടർന്നാണ് ഉപരോധവുമായി നാട്ടുകാർ രംഗത്തെത്തിയത്. തഹസിൽദാർ ഓഫിസ് ഉപരോധിച്ച നാട്ടുകാരുമായി കെ.എസ്.ശബരീനാഥൻ എം.എൽ.എയും സി.ദിവാകരൻ എം.എൽ.എയും ചച്ച നടത്തിയെങ്കിലും വഴങ്ങിയില്ല. തുടർന്നാണ് എ.ഡി.എം സ്ഥലത്തെത്തി പത്താം തീയതിക്ക് മുമ്പ് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയത്.