സോഷ്യല്‍ ഓഡിറ്റിങ്ങ്, ജോബ് പോര്‍ട്ടല്‍, പെട്രോള്‍ പമ്പ്; തിരുവനന്തപുരം ബജറ്റില്‍ പദ്ധതികളേറെ

tvm-budget-03
SHARE

തിരുവനന്തപുരം കോർപറേഷന്റെ പ്രവർത്തനങ്ങൾ എല്ലാ വർഷവും സോഷ്യൽ ഓഡിറ്റിങിന് വിധേയമാക്കാന്‍ തീരുമാനം. ബജറ്റിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.  സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികള്‍‌ കണ്ടെത്താന്‍ സഹായിക്കുന്ന ജോബ് പോര്‍ട്ടല്‍ തുടങ്ങും. കോര്‍പ്പറേഷന്‍ സ്വന്തമായി പെട്രോള്‍ പമ്പ് തുടങ്ങാനും തീരുമാനിച്ചു.

കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തിന് ഇനി നാട്ടുകാര്‍ക്കും മാര്‍ക്കിടാം. അതിന് അവസരം നല്‍കുന്ന സോഷ്യല്‍ ഓഡിറ്റിങ്ങണ് മേയര്‍ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലെ ഇടത് ഭരണസമിതിയുടെ ആദ്യ ബജറ്റിലെ ഹൈലൈറ്റ്. ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയിരിക്കുന്നത് എല്ലാവര്‍ക്കും വീടൊരുക്കുമെന്ന വാഗ്ദാനത്തിനാണ്. 60 കോടി രൂപ. ലക്ഷം വീട് കോളനികളുടെ നവീകരണം ഉള്‍പ്പെടെ ഭവനനിര്‍മാണ പദ്ധതികള്‍ക്ക് വേറെയും പദ്ധതികളുണ്ട്. നഗരത്തെ മാലിന്യമുക്തമാക്കാന്‍ തയാറാക്കിയിരിക്കുന്ന അണിചേരാം അഴകാര്‍ന്നൊരു അനന്തപുരിക്ക് പത്ത് കോടി രൂപയും ഡെപ്യൂട്ടി മേയറുടെ ബജറ്റിലുണ്ട്. 

ഉദ്യോഗാര്‍ഥികളെ സഹായിക്കാനും കാര്യമായ പരിഗണനയുണ്ട്. അതിലൊന്നാണ് കോർപറേഷൻ പരിധിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികൾ ഉദ്യോഗാർഥികളുടെ യോഗ്യതയ്ക്കനുസരിച്ച് ലഭ്യമാക്കാനായി തുടങ്ങുന്ന ജോബ് പോർട്ടൽ. തൊഴില്‍രഹിതര്‍ക്കായി ഒരു ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്ന കൈതാങ് പദ്ധതിയുമുണ്ട്. കടലിലെ രക്ഷാപ്രവര്‍ത്തനത്തിനായി സീ ആംബുലൻസ് പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കും. സ്വന്തമായി പെട്രോൾ പമ്പ് സ്ഥാപിക്കാൻ ഒന്നരക്കോടി രൂപയും ജനപ്രതിനിധികൾക്ക് ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ അരക്കോടിയും വകയിരുത്തി.

MORE IN SOUTH
SHOW MORE
Loading...
Loading...