കരമന–കളിയിക്കാവിള നാലുവരി ദേശീയപാത; രണ്ടാംഘട്ടം ഉദ്ഘാടനം കഴിഞ്ഞു

karamaana
SHARE

കരമന–കളിയിക്കാവിള നാലുവരി ദേശീയപാതയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു. അടുത്തറീച്ച് നാലുവരിയാക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് പണം തടസമല്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കാനായത് ഗുണം 

ചെയ്യുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.  

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ അവസാനകാലത്താണ് കരമന മുതല്‍ പ്രാവച്ചമ്പലം വരെ ദേശീയപാതവീതി കൂട്ടി ഉദ്ഘാടനം ചെയ്തത്. ഇടതുസര്‍ക്കാര്‍ 

അധികാരത്തിലെത്തി ഏറെ നാള്‍ കഴിഞ്ഞും രണ്ടാംഘട്ടവികസനം നടക്കാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. സ്ഥലമേറ്റെടുക്കലായിരുന്നു വെല്ലുവിളി. 

ഒടുവില്‍ എല്ലാതടസങ്ങളും മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ പാത ഉദ്ഘാടനം ചെയ്തു.പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെയായിരുന്നു ആദ്യഘട്ടത്തിന്‍റെ രണ്ടാം റീച്ച്. എന്നാല്‍ ബാലരാമപുരം ജംഗ്ഷനില്‍ സ്ഥലമെടുക്കല്‍ തടസമായതോടെ 

കൊടിനടയിലെത്തി രണ്ടാം റീച്ച് അവസാനിപ്പിച്ചു. ഇതോടെ ബാലരാമപുരം ജംഗ്ഷന്‍ കുപ്പിക്കഴുത്തായി അവശേഷിക്കുന്ന സ്ഥിതിയാണ്. അടുത്തഘട്ടത്തിന്‍റെ 

ഭൂമിയേറ്റെടുക്കല്‍ നടപടിയിലേക്ക് വൈകാതെ കടക്കാനാകുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പ്രതീക്ഷപ്രകടിപ്പിച്ചു.

112 കോടിരൂപ മുടക്കിയാണ് ബാലരാമപുരം കൊടിനടമുതല്‍ പ്രാവച്ചമ്പലം വരെയുള്ള അഞ്ചുകിലോമീറ്റര്‍ പാത നാലുവരിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തത്. 

MORE IN SOUTH
SHOW MORE
Loading...
Loading...