ഏറ്റവും വലിയ വികസന കുതിപ്പിനൊരുങ്ങി കോട്ടയം മെഡിക്കല്‍ കോളജ്

mch-projects-03
SHARE

ചരിത്രത്തിലെ ഏറ്റവും വലിയ വികസന കുതിപ്പിനൊരുങ്ങി കോട്ടയം മെഡിക്കല്‍ കോളജ്. പണിപൂര്‍ത്തീകരിച്ച റെസിഡന്‍ഷ്യല്‍ ക്വാട്ടേഴ്സ്, ലേഡീസ് ഹോസ്റ്റല്‍, പുതിയ വാര്‍ഡുകള്‍ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിര്‍വഹിക്കും. 564 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന സര്‍ജിക്കല്‍, സൂപ്പര്‍ സ്പെഷ്യാലിറ്റ് ബ്ലോക്കുകളുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നടക്കും.

അഞ്ച് ജില്ലകളിലെ രോഗികള്‍ ആശ്രയിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജിന്‍റെ സമഗ്രവികസനത്തിലേക്ക് നയിക്കുന്നതാണ് പുതിയ പദ്ധതികള്‍. 43 കോടി രൂപയുടെ അഞ്ച് പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ച് കഴിഞ്ഞു. പിജി വിദ്യാര്‍ഥികള്‍ക്കായുള്ള 100 അപ്പാര്‍ട്ടുമന്‍റുകളടങ്ങിയ ക്വാട്ടേഴ്സുകള്‍. വനിത വിദ്യാര്‍ഥികള്‍ക്കായി 450 കിടക്കകളുള്ള ഹോസ്റ്റല്‍. 100കിടക്കകളുടെ ആറ് വാര്‍ഡുകള്‍. കോവിഡ് ചികിത്സയ്ക്കുള്‍പ്പെടെ ഉതകുന്ന നെഗറ്റീവ് പ്രഷര്‍ ഐസിയു, ശൗചാലയ സമുച്ചയം എന്നിവയാണ് പൂര്‍ത്തിയായത്. 

ഇതിന് പുറമെയാണ് 564 കോടി രൂപയുടെ സര്‍ജിക്കല്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെയും നിര്‍മാണം ആരംഭിക്കുന്നത്. 8നിലകളിലായി 400കിടക്കള്‍ 14 ആധുനിക ഓപ്പറേഷന്‍ തിയറ്ററുകള്‍ 54 ഐസിയു കിടക്കകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കുകള്‍. ആദ്യഘട്ടമെന്ന നിലയില്‍ കിഫ്ബി 134 കോടി രൂപ അനുവദിച്ചു. ആശുപത്രിയിലേക്കാവശ്യമായ മരുന്നുകളും മറ്റും സൂക്ഷിക്കാന്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ മെഡിക്കല്‍ സര്‍ജിക്കല്‍ സ്റ്റോറിന്‍റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മൂന്ന് കോടി രൂപയുടേതാണ് ഈ പദ്ധതി. ഇതിന് പുറമെ 45കോടിരൂപയുടെ മറ്റ് ഒന്‍പത് പദ്ധതികളും അവസാനഘട്ടത്തിലാണ്. 

MORE IN SOUTH
SHOW MORE
Loading...
Loading...