പത്തനംതിട്ട സൈക്ലിംങ് ചാംപ്യന്‍ഷിപ്പ്: ഇളമണ്ണൂര്‍ ജയ്ഹിന്ദ് സ്പോട്സ് സ്കൂള്‍ ഓവറോള്‍ ചാംപ്യന്‍മാർ

cycling-pta
SHARE

പത്തനംതിട്ട ജില്ലാസൈക്ലിംങ് ചാംപ്യന്‍ഷിപ്പില്‍ ഇളമണ്ണൂര്‍ ജയ്ഹിന്ദ് സ്പോട്സ് സ്കൂള്‍ ഓവറോള്‍ ചാംപ്യന്‍മാര്‍. മൂന്നു വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെജേതാക്കള്‍ സംസ്ഥാനതല മല്‍സരത്തിന് യോഗ്യത നേടി. കടമ്മനിട്ടയിലാണ് മത്സരം സംഘടിപ്പിച്ചത്. അണ്ടര്‍ 14,16,18 വിഭാഗങ്ങളിലായിരുന്നു മത്സരം. ജില്ലാ സ്പോട്സ്കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.

അണ്ടര്‍ 18 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിഗ്നേഷ് സത്യനും, ചന്തുരാജും ജേതാക്കളായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിയസാറ, സൂര്യാസന്തോഷ് എന്നിവര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. അണ്ടര്‍ 16ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സനോ കുര്യന്‍, അബിന്‍ പ്രകാശ് എന്നിവരും പെണ്‍കുട്ടികളില്‍ ലിബി വര്‍ഗിസും അഭിരാമി സിജുവും ജേതാക്കളായി. 

MORE IN SOUTH
SHOW MORE
Loading...
Loading...