ഹാന്റക്സ് ടെയിലറിങ് യൂണിറ്റ് അടച്ചുപൂട്ടി സ്ത്രീ തൊഴിലാളികളെ ഇറക്കിവിട്ടു

hantex-protest-t
SHARE

തിരുവനന്തപുരത്തെ ഹാന്റക്സ് ടെയിലറിങ് യൂണിറ്റ് മുന്നറിയിപ്പില്ലതെ അടച്ചുപൂട്ടി സ്ത്രീ തൊഴിലാളികളെ ഇറക്കിവിട്ടതായി ആക്ഷേപം. സെക്രട്ടേറിയറ്റിന് സമീപം പ്രവർത്തിക്കുന്ന ഹാന്റക്സ് ഇന്റർനാഷണൽ ഗാർമെന്റ്സ് യൂണിറ്റിലെ തൊഴിലാളി സ്ത്രീകളെയാണ് ജോലിക്കിടെ ഇറക്കിവിട്ടത്. തൊഴിലാളി പ്രശ്നത്തിന്റെ പേരിൽ ഹാന്റക്സ് ജപ്തി ചെയ്യാൻ കോടതി നിർദേശിച്ചതിന്റെ പ്രതികാരമായാണ് നടപടിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

ഹാന്റക്സ് ഗാർമെന്റ്സ് ജീവനക്കാരുടെ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട കേസിലാണ് വഞ്ചിയൂർ, തൈക്കാട് വില്ലേജുകൾ ജപ്തി നടപടികൾ ആരംഭിച്ചത്. ഇതോടെ പ്രകോപിതനായ മാനേജിങ് ഡയറക്ടർ യൂണിറ്റ് അടച്ചുപൂട്ടുകയായിരുന്നു. പതിവുപോലെ ജോലിക്കെത്തിയവരെ മുന്നറിയിപ്പില്ലാതെ ഇറക്കിവിടുകയും ചെയ്തു.

സ്ത്രീകൾ വൈകിട്ട് ജോലിസമയം കഴിയുംവരെ അടഞ്ഞുകിടന്ന സ്ഥാപനത്തിനുമുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച ശേഷമാണ് മടങ്ങിയത്. സ്ഥാപനം തുറന്നുപ്രവർത്തിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് യൂണിയൻ തീരുമാനം.

MORE IN SOUTH
SHOW MORE