ദേശിയ വാഴ മഹോത്സവം വെള്ളായണിയിൽ

vaazha-mahotsavam
SHARE

മരച്ചീനി എന്തെല്ലാം തരും എന്ന ചോദ്യത്തിന് അത് അടിമുടി വരുമാനം തരുമെന്ന് തിരുവനന്തപുരം വെള്ളായണിയില്‍ നടക്കുന്ന  ദേശിയ വാഴ മഹോത്സവത്തിലെത്തിയാല്‍ മനസിലാകും. മരച്ചീനിയുടെ കിഴങ്ങുമുതല്‍ ‌തണ്ട് വരെ വരുമാനം നല്‍കുമെന്ന് തെളിയിക്കുകയാണ് മേളയിലെ പ്രദര്‍ശനം.

കിഴങ്ങു വിളകള്‍ പരിചയപ്പെടുത്തുന്ന വെള്ളായണി കാര്‍ഷിക സര്‍വകലാശാലയുടെ സ്റ്റാളില്‍  കപ്പയാണ് താരം.  മരച്ചീനിയില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നീണ്ട നിര.  കപ്പക്കിഴങ്ങുപയോഗിച്ച് ഉല്‍പാദിപ്പിച്ചത് ന്യൂഡില്‍സുള്‍പ്പടെ അന്‍പതോളം പലഹാരങ്ങള്‍. ഏറ്റവും കൗതുകം കപ്പത്തണ്ടിന്റെ കരുത്താണ്. കപ്പത്തണ്ടില്‍ നിന്നുണ്ടാക്കിത് വെള്ളം കടക്കാത്തതരം പലകളാണ്.

മരച്ചീനിയുടെ  കായും  ഇലയും ഉപയോഗിച്ച്  ഉഗ്രന്‍ ജൈവ കീടനാശിനിയാണ് ഉല്‍പാദിപ്പിക്കുന്നത്. പുതുതലമുറ കണ്ടിട്ടും രുചിച്ചിട്ടുമില്ലാത്ത പലതരം  കിഴങ്ങുകളും സ്റ്റാളിലുണ്ട്. മേള ബുധനാഴ്ച്ച അവസാനിക്കും.

MORE IN SOUTH
SHOW MORE