വെള്ളായണിയിൽ വാഴ മഹോത്സവം

tvm-vaazhamaholsavam
SHARE

തിരുവനന്തപുരം വെള്ളായണിയില്‍ നടക്കുന്ന വാഴ മഹോല്‍സവത്തില്‍  തമിഴ്നാടന്‍  കുലകളുടെ  പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ആറടി നീളമുള്ള ഭീമന്‍ കുലകള്‍ മുതല്‍ കുഞ്ഞന്‍ വാഴക്കുലകള്‍ വരെ അടങ്ങിയ ഇരുപത്തിയഞ്ച് വ്യത്യസ്ത ഇനങ്ങളാണ് തമിഴ്നാട്ടില്‍ നിന്നെത്തിച്ചിരിക്കുന്നത്.  

പച്ചക്കറി കൃഷിയില്‍ മാത്രമല്ല, വാഴകൃഷിയിലും നമ്മുടെ അയല്‍ക്കാര് പുലികളാണെന്ന് ഉറപ്പാകും ദേശീയവാഴ മഹോല്‍സവത്തിലെ തമിഴ്നാടിന്റെ സ്റ്റാളിലെത്തിയാല്‍.  ഒന്നും രണ്ടുമല്ല, ഇരുപത്തിയഞ്ച് ഇനങ്ങള്‍.പല വലിപ്പത്തിലും രൂപത്തിലും രുചിയിലുമുള്ളവ. കൂട്ടത്തിലെ കേമനാണ് ഈ ആറടി നീളക്കാരന്‍.കര്‍പ്പൂരവല്ലിയെന്നാണ് ഈ കുലയുടെ പേര്.  കൂട്ടത്തിലെ മറ്റൊരു പ്രധാനിയാണ് മട്ടി. കന്യാകുമാരിയില്‍ കൂടുതലായി വിളയുന്ന മട്ടിയുടെ പ്രത്യേകത ഔഷധഗുണമാണ്. 

ചെറുതും വലുതുമായ കുലകളുടെയെല്ലാം  പേരിലുമുണ്ട് കൗതുകം. അവയില്‍ ചിലതാണ് രസ്താലി, കര്‍പ്പൂര, ഇലക്കി തുടങ്ങിയവ. ഇങ്ങിനെ വ്യത്യസ്തതയുടെ ചാകരയാണ് തമിഴ്നാടന്‍ മണ്ണില്‍ വിളയിച്ച് വെള്ളായണിയില്‍ എത്തിച്ചിരിക്കുന്നത്. വ്യത്യസ്തത മാത്രമല്ല, ഹെക്റ്ററില്‍ നിന്ന് ശരാശരി നാലു ലക്ഷം രൂപവരെ വരുമാനം നല്‍കുന്നവയുമാണ് ഇവയെന്ന് കര്‍ഷകരും സാക്ഷ്യപ്പെടുത്തുന്നു.

MORE IN SOUTH
SHOW MORE