നിർമാണം പ്രതിസന്ധിയിലായ അഞ്ചൽ ബൈപാസ്

anchal-bypass
SHARE

ഭൂമിയേറ്റെടുക്കല്‍ വരെ അതിവേഗം നീങ്ങിയ അഞ്ചല്‍ ബൈപാസ് പദ്ധതി,  നിര്‍മാണം മുതലാണ് പ്രതിസന്ധിയിലായത്. ഒരുനാട് ഒറ്റക്കെട്ടായി സഹകരിച്ചിട്ടും സര്‍ക്കാര്‍ സംവിധാങ്ങളിലെ അപാകതകള്‍ കൊണ്ട് ബൈപാസ് പൂര്‍ത്തീകരണം വൈകുന്നതിന്റെ കടുത്ത അമര്‍ഷത്തിലാണ് സ്ഥലം വിട്ടുനല്‍കിയവര്‍. 

സ്ഥലമെടുപ്പാണ് സംസ്ഥാനത്തെ റോഡ് വികനസത്തിന്റെ  തടസമെങ്കിലും ഭൂമി ഏറ്റെടുക്കല്‍ സുഗമമായി  നടന്ന  അഞ്ചല്‍ ബൈപാസ് നിര്‍മാണം ഇനിയും പൂര്‍ത്തായാകാത്ത്  സ്ഥലം വിട്ടു നല്‍കിയവരെയും അത്ഭുതപ്പെടുന്നുണ്ട്. അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തായാകുമെന്ന് കരുതിയാണ് 2002ല്‍ അന്‍പതു കുടുംബങ്ങള്‍ ഭൂമി വിട്ടു നല്‍കിയത്. ഭൂമിയുടെ വിലയെപ്പറ്റിയു അതിന്റെ പലിശയെ പറ്റിയുമുള്ള തര്‍കക്ം കോടതിയിലെത്തിയെങ്കില്‍ നിര്‍മാണം പാടില്ല എന്നു പോലും  ആരും ആവശ്യപ്പെട്ടിരുന്നില്ല.

നിര്‍മാണത്തില്‍ ഗുരുതരമായ അപാകതളും സ്ഥലം വിട്ടുനല്‍കിയവര്‍ ചൂണ്ടിക്കാട്ടുന്നു. നാലുകിലോമീറ്റര്‍ റോഡിന്റെ ഒരു കിലോമീറ്റര്‍ മാത്രമാണ് സൈഡ് ഭിത്തി കെട്ടിയിരിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ മണ്ണിട്ട് നികത്തിട്ടില്ല. ബൈപാസില്‍ മൂന്ന് ചെറിയ പാലങ്ങളുടെ നിര്‍മാണം ഇനി നടത്തണം. ഇതെല്ലാം ഇനി എന്ന് എന്നാണ്  ഇവരുടെ ചോദ്യം.

MORE IN SOUTH
SHOW MORE