ജലവിതരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോട്ടാങ്ങല്‍ പഞ്ചായത്ത് നിവാസികളുടെ പ്രതിഷേധം

water-supply-protest-t
SHARE

ജലവിതരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്ത് നിവാസികളുടെ പ്രതിഷേധം. കഴിഞ്ഞ മൂന്നുമാസമായി ജലവിതരണം മുടങ്ങിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ മല്ലപ്പള്ളിയിലെ ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചത്. 

കോട്ടങ്ങല്‍ പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് വാര്‍ഡുകളില്‍ ഡിസംബര്‍മാസത്തില്‍തന്നെ കിണറുകള്‍ വറ്റിയിരുന്നു. ഏകആശ്രയമായിരുന്ന ജല അതോറിറ്റിയുടെ കുടിവെള്ളവിതരണം മുടങ്ങുകയും ചെയ്തു. പൈപ്പില്‍ വെള്ളമില്ലെങ്കിലും പുതിയ കണക്‌ഷനുകള്‍ നല്‍കുന്നതിന് കുറവുണ്ടായതുമില്ല. കഴിഞ്ഞ വര്‍ഷത്തെ വേനല്‍ക്കാലത്ത് കൃത്യമായി ലഭിച്ചിരുന്ന വെള്ളം ഇത്തവണ കിട്ടാതായതോടെ നാട്ടുകാര്‍ അധികൃതരെ പരാതി അറിയിച്ചു. എന്നാല്‍ പൈപ്പിന് വലുപ്പം കുറവാണെന്നും, അറ്റകുറ്റപ്പണിയാണെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. പരാതികള്‍ക്ക് പരിഹാരമില്ലാതെ വന്നതോടെയാണ് നാട്ടുകാര്‍ ജല അതോറിറ്റിയുടെ ഓഫിസ് ഉപരോധിച്ചത്.

പരാതി പറഞ്ഞപ്പോള്‍ കളിയാക്കുന്നതുപോലെയാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നും നാട്ടുകാര്‍ പറയുന്നു. പൈപ്പുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

MORE IN SOUTH
SHOW MORE