കുന്നന്താനത്തെ ചോളകൃഷി വൻവിജയം

cholam-farming
SHARE

മധ്യകേരളത്തിലെ കാലാവസ്ഥയ്ക്ക് ചോളക്കൃഷി അനുയോജ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്ത്. അന്‍പതേക്കര്‍ പാടത്തെ നെല്‍ക്കൃഷിക്കൊപ്പമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ചോളവും കൃഷി ചെയ്തത്.

കുന്നന്താനം പഞ്ചായത്തിലെ അന്‍പതുസെന്‍റ് സ്ഥലത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ ചോളം കൃഷി ചെയ്തിരിക്കുന്നത്. ചോളത്തണ്ടില്‍ കായ്കള്‍ കുടംപൊട്ടിയിരിക്കുന്നു. കരുത്തോടെ വളരുന്ന ചെടികളില്‍ രണ്ടുംമൂന്നുംവരെ കായ്കളാണ് ഉണ്ടായിരിക്കുന്നത്. കര്‍ണാടകയില്‍നിന്നാണ് വിത്ത് എത്തിച്ചത്. വെള്ളക്കെട്ടില്ലാത്ത, നല്ല നീര്‍വാഴ്ചയുള്ള മണ്ണില്‍ നടത്തിയ കൃഷി പൂര്‍ണവിജയമാണെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

പഞ്ചായത്തില്‍ തരിശുകിടക്കുന്ന പാടങ്ങളിലെല്ലാം കൃഷിയിറക്കുകയെന്ന ഭരണസമിതിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചോളം കൃഷി ചെയ്തത്. രണ്ടുപതിറ്റാണ്ടിലേറെയായി തരിശുകിടന്ന പതിനഞ്ചേക്കറിലാണ് കര്‍ഷകസംഘം രൂപീകരിച്ച് കഴിഞ്ഞ വര്‍ഷം നെല്‍ക്കൃഷിയിറക്കിയത്. ഇത്തവണ പഞ്ചായത്തിന്‍റെ പിന്തുണയോടെ അന്‍പതേക്കറില്‍ കൃഷിയിറക്കി. ജൈവരീതിയിലുള്ള കൃഷി നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

MORE IN SOUTH
SHOW MORE