വാഡിയ ടെക്നോളജിസ് തിരുവനന്തപുരം സ്മാര്‍ട് സിറ്റി പദ്ധതി കണ്‍സള്‍ട്ടന്റ്

vk-prasanth
SHARE

തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട് സിറ്റി പദ്ധതിയുടെ നടത്തിപ്പിനുള്ള കണ്‍സള്‍ട്ടന്‍സിയായി ബെംഗളൂരുവിലെ വാഡിയ ടെക്നോളജിയെ തിരഞ്ഞെടുത്തു. 27 കോടി 16 ലക്ഷമാണ് കരാര്‍ തുക. അടുത്ത ആഴ്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് കരാര്‍ ഒപ്പിടും. 

പദ്ധതിയുടെ മേല്‍നോട്ട ചുമതലയുള്ള കണ്‍സള്‍ട്ടന്‍സിക്കായി മൂന്ന് സ്വകാര്യ കമ്പനികളായിരുന്നു അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ കരാര്‍ തുക മുന്നോട്ട് വച്ചതോടെയാണ് ബെംഗളൂരു ആസ്ഥാനമായുള്ള വാഡിയ ടെക്നോളജി എന്‍ജിനീയറിങ് സര്‍വീസസിനെ തിരഞ്ഞെടുത്തത്. ഇവര്‍ 27 കോടി 16 ലക്ഷം രൂപയുടെ കരാര്‍ തുക മുന്നോട്ട് വച്ചപ്പോള്‍ മറ്റ് രണ്ട് കമ്പനികള്‍ യഥാക്രമം 27 കോടി 77 ലക്ഷവും 27 കോടി 96 ലക്ഷവും ആവശ്യപ്പെട്ടു. നേരത്തെ നടന്ന സാങ്കേതിക പരിശോധനയിലും വാഡിയ ഗ്രൂപ്പ് തന്നെയാണ് മികച്ച് നിന്നതെന്ന് മേയര്‍ അറിയിച്ചു. 

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്മാര്‍സിറ്റി ട്രിവാന്‍‍ഡ്രം എന്ന കമ്പനിയാണ് കണ്‍സള്‍ട്ടന്‍സിക്ക് ഔദ്യോഗിക അംഗീകാരം നല്‍കേണ്ടത്. അടുത്ത ആഴ്ച തന്നെ യോഗം ചേര്‍ന്ന് ഇക്കാര്യം പൂര്‍ത്തിയാക്കും. ഇതിന് ശേഷം നഗരത്തില്‍ നടപ്പാക്കേണ്ട പദ്ധതികളുടെ വിശദമായ രൂപരേഖ കണ്‍സള്‍ട്ടന്‍സി തയാറാക്കി നല്‍കും. മൂന്ന് മാസത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതോടൊപ്പം കോര്‍പ്പറേഷന്‍ നേരിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍മാണവും തുടങ്ങും. 

MORE IN SOUTH
SHOW MORE