പ്ലാസ്റ്റിക്കിനെതിരെ പോരാട്ടവുമായി പത്തിയൂർ എസ്.കെ.വി. ഹൈസ്കൂൾ വിദ്യാർഥികൾ

kayamkulam-skv-school
SHARE

പ്ലാസ്റ്റിക്കിനെതിരായ ബോധവൽക്കരണത്തിനൊപ്പം കുട്ടികളിൽ ഉത്തരവാദിത്വബോധം കൂടി ലക്ഷ്യമിടുകയാണ് കായംകുളത്തെ പത്തിയൂർ എസ്.കെ.വി. ഹൈസ്കൂൾ. തൂലികാമൂല എന്ന പദ്ധതിയിലൂടെയാണ് പ്ലാസ്റ്റിക്കിന് എതിരായ പോരാട്ടത്തിന് സ്കൂൾ തുടക്കമിട്ടിരിക്കുന്നത് 

സ്കൂളിൽ പേന കൊണ്ടുവരാൻ മറന്നുപോകുന്ന വിദ്യാർഥികൾക്ക് സ്കൂളിലെ പ്രത്യേക സ്ഥലത്ത് സ്ഥാപിച്ചിട്ടുളള തൂലികാ മൂലയിൽ നിന്ന് പേനയെടുത്ത് ഉപയോഗിക്കാം. ഉപയോഗം കഴിഞ്ഞാല്‍ യഥാസ്ഥാനത്ത് വയ്ക്കുകയും വേണം. ഇത് സാധാരണ പേനയല്ല, പേനയ്ക്കുമുണ്ട് പ്രത്യേകത. പേപ്പർ പേനകളാണ് തൂലികാ മൂലയിൽ നിന്ന് ലഭിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ പേപ്പർ പേന ഉപയോഗിക്കുന്നതിലൂടെ പ്ലാസ്റ്റിക്കിനെതിരായ സന്ദേശം കുട്ടികളിൽ എത്തിക്കാൻ കഴിയുമെന്നാണ് സ്കൂൾ അധികൃതരുടെ പ്രതീക്ഷ. പദ്ധതിയുടെ ഉദ്ഘാടനം യു. പ്രതിഭാ എം.എൽ.എ നിർവഹിച്ചു 

വ്യത്യസ്തമായ കാഴ്ചപ്പാടുകൾ വിദ്യാർഥികളിൽ പുതിയ ചിന്തയ്ക്ക് പ്രചോദനമാകുമെന്നാണ് അധ്യാപകരുടെയും പ്രതീക്ഷ. 

MORE IN SOUTH
SHOW MORE