ഓള്‍ ഇന്ത്യ ഫെഡറല്‍ ബ്ലോക് പാര്‍ട്ടിക്കെതിരെ കേസെടുത്തേക്കും

netaji
SHARE

തിരുവനന്തപുരം നഗരത്തിലെ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയില്‍ പച്ച പെയിന്റടിച്ച ഓള്‍ ഇന്ത്യ ഫെഡറല്‍ ബ്ലോക് പാര്‍ട്ടിക്കെതിരെ കേസെടുത്തേക്കും. പൊലീസില്‍ പരാതി നല്‍കാന്‍ മേയര്‍ വി.കെ. പ്രശാന്ത് നിര്‍ദേശം നല്‍കി. ശില്‍പി കനായി കുഞ്ഞിരാമന്റെ നിര്‍ദേശപ്രകാരം പ്രതിമ പൂര്‍വസ്ഥിതിയിലാക്കുമെന്നും മേയര്‍ അറിയിച്ചു. 

തിരുവനന്തപുരം പി.എം.ജി ജങ്ഷനില്‍ മൂന്ന് പതിറ്റാണ്ടിലേറെയായുള്ള പ്രതിമയ്ക്കാണ് ഓള്‍ ഇന്ത്യ ഫെഡറല്‍ ബ്ളോക് പാര്‍ട്ടി അനധികൃതമായി പച്ചപ്പെയിന്റടിച്ചത്. നേതാജിയുടെ ഇഷ്ടനിറം പച്ചയായതിനാലാണ് പെയിന്റ് മാറ്റിയതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. പ്രതിമയുടെ സൃഷ്ടാവായ കാനായി കുഞ്ഞിരാമന്‍ തന്നെ രംഗത്തെത്തിയതോടെ പ്രതിമയുടെ നിറംമാറ്റം വിവാദമായിരുന്നു. ഇതോടെ നടപടി സ്വീകരിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. 

റോഡ് ഫണ്ട് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പ്രതിമ നിലനില്‍ക്കുന്നത്. അതിനാല്‍ പൊലീസില്‍ പരാതി നല്‍കാന്‍ അവരെയാണ് കോര്‍പ്പറേഷന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന് പൊലീസും അറിയിച്ചു. ഇതിനൊപ്പം കാനായി കുഞ്ഞിരാമന്‍ നിര്‍ദേശിക്കുന്ന രീതിയില്‍ പ്രതിമയുടെ നിറം മാറ്റി പൂര്‍വസ്ഥിതിയിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

MORE IN SOUTH
SHOW MORE