തോന്നയ്ക്കലിലെ ഭക്ഷ്യവിഷബാധയില്‍ ആശങ്ക വേണ്ട

Thumb Image
SHARE

തിരുവനന്തപുരം തോന്നയ്ക്കല്‍ കുടവൂർ എല്‍.പി. സ്കൂളിലുണ്ടായ ഭക്ഷ്യ വിഷബാധയില്‍ ആശങ്കവേണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വിഷബാധയുടെ കാരണം അഞ്ചു ദിവസത്തിനകം സ്ഥിരീകരിക്കും. ചികില്‍സ തേടിയ ഭൂരിഭാഗം കുട്ടികളും ആശുപത്രി വിട്ടു. ശാരീരീക അസ്വസ്ഥതകളെ 149 കുട്ടികളെയാണ് മെ‍ഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്നലെ സ്ക്കൂളിലെത്തി പരിശേധന നടത്തിയിരുന്നു. ബുധനാഴ്ച്ച വൈകിട്ട് നല്‍കിയ മുട്ട കഴിച്ചതാകാം ഭക്ഷ്യ വിഷബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ചു ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം പുറത്തു വരുമെന്ന് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ അഞ്ച് കുട്ടികളെ കൂടി കടുത്ത പനിയും ഛര്‍ദിലും കാരണം എസ്.എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 149 പേരെയാണ് ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്്. ഇതില്‍ നൂറിലധികം കുട്ടികള്‍ ആശുപത്രി വിട്ടു. 

MORE IN SOUTH
SHOW MORE