പൂവായി, കായായി, തണലായി, ജീവന്റെ വേരായ- മരങ്ങളുടെ മഹത്വം

tvm-tree-exhibition
SHARE

മരങ്ങളെ സംരക്ഷിക്കണമെന്ന സന്ദേശവുമായി തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട്സിലെ പഴയ സഹപാഠികള്‍ കൈകോര്‍ത്തു. ഇന്‍സ്റ്റിലേഷനും പെയിന്റിങ്ങും, കാമറയില്‍ പതിഞ്ഞ മരക്കാഴ്ച്ചകളും ചേര്‍ത്തുവെച്ച് തലസ്ഥാനത്ത് ഒരുക്കിയ പ്രദര്‍ശനമാണ് വലിയ സന്ദേശത്തണലൊരുക്കിയത്. 

പൂവായി, കായായി, തണലായി, ജീവന്റെ വേരായ- മരങ്ങളുടെ മഹത്വം വിളിച്ചോതുന്ന കലാസൃഷ്ടികളാണ് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മറിഞ്ഞു വീണ മരത്തടികളുടെ ഉള്ളറതേടിയുള്ള യാത്രയാണ് ആര്‍ട്ടിസ്റ്റ് ആനന്ദ് ജെയിംസ് ദേവിന്റെ ഇന്‍സ്റ്റിലേഷന്‍. ത്രിമാന കാഴ്ച്ചയില്‍ ആഴത്തിലുള്ള അര്‍ഥമൊളിപ്പിക്കുന്ന ബിംബങ്ങള്‍, ചിത്രകാരന്‍ ടി.ആര്‍ രാജേഷ് വരച്ചത് മുഴുവന്‍ വിത്തും, , വളര്‍ച്ചയും മരത്തിന്റെ ഭാവപ്പകച്ചകളുമായിരുന്നു. അനില്‍ ഡി പ്രകാശ ് കാമറയില്‍ ഒപ്പിയെടുത്ത മരത്തിന്റെ ചിത്രങ്ങള്‍ക്ക് എണ്ണഛായാചിത്രങ്ങളുടെ ആഴവും അഴകുമുണ്ട്. 

MORE IN SOUTH
SHOW MORE