കായിക ക്ഷമത വളർത്താൻ ഒരു പഞ്ചായത്ത്

Thumb Image
SHARE

പുതുതലമുറയിൽ കായികാഭിരുചി വളർത്താൻ സർക്കാർസഹായത്തോടെ നൂതന പദ്ധതിയുമായി പത്തനംതിട്ട ഏഴംകുളം ഗ്രാമപഞ്ചായത്ത്. ഓടാം ചാടാം ഒളിംപിക്സിലേക്ക് എന്ന പേരിലുള്ള പരിശീലന പരിപാടിയിൽ നിരവധിപേരാണ് പങ്കാളികളാകുന്നത്. 15 ലക്ഷംരൂപ പഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തിക്കഴിഞ്ഞു. 

കുട്ടിത്താരങ്ങളുടെ വലിയ സ്വപ്നത്തിന് ഓടാം ചാടാം ഒളിംപിക്സിലേക്ക് എന്ന പദ്ധതിയിലൂടെ പൂർണ പിന്തുണ നൽകുകയാണ് ഏഴംകുളം പഞ്ചായത്ത്. ചെറുപ്രായത്തിൽ കുട്ടികളിൽകായികാഭിരുചി വളർത്തുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. കുട്ടികൾക്ക് ചിട്ടയായ പരിശീലനം നൽകുന്നത് ജില്ലാസ്പോട്സ് കൗൺസിൽ പരിശീലകരാണ്. 

280 പേരാണ് പരിശീലനം നേടുന്നത്. ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധിദിവസങ്ങളിലുമാണ് പരിശീലനം. പങ്കെടുക്കുന്ന കുട്ടികൾക്ക് കുടുംബശ്രീ പ്രവർത്തകർ പ്രഭാതഭക്ഷണവും നൽകുന്നു. ഹോക്കി, വോളിബോൾ,ഫുട്ബോൾ, വുഷു എന്നിവയിലാണ് ഇപ്പോൾ പരിശീലനം നൽകുന്നത്. ആർച്ചറി, നീന്തൽ എന്നീ ഇനങ്ങളുടെ പരിശീലനം ഉടൻ ആരംഭിക്കും. 

MORE IN SOUTH
SHOW MORE