പത്തനംതിട്ട കിഴക്കുപുറം സര്‍ക്കാർ സ്കൂളില്‍ മൈതാനം യാഥാര്‍ഥ്യമായില്ല

school-ground
SHARE

സ്ഥലംവാങ്ങിയിട്ട് വര്‍ഷങ്ങള്‍കഴിഞ്ഞെങ്കിലും പത്തനംതിട്ട കിഴക്കുപുറം സര്‍ക്കാര്‍സ്കൂളില്‍ മൈതാനം യാഥാര്‍ഥ്യമായില്ല. മൈതാനത്തിനായി 30വര്‍ഷം മുന്‍പുവാങ്ങിയ ഒന്നരഏക്കര്‍സ്ഥലം കാടുപിടിച്ച നിലയിലാണ്. അധികൃതരുടെ അനാസ്ഥയാണ് ഇതുവരെ നിര്‍മാണം ആരംഭിക്കാത്തതിന് കാരണമെന്നാണ് ആരോപണം. പ്രീ പ്രൈമറിതലം മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെ ഉണ്ടെങ്കിലും സ്കൂളില്‍ ഇതുവരെ മൈതാനമില്ല. 30 വര്‍ഷംമുന്‍പ് മൈതാനത്തിനായി വാങ്ങിയ ഒന്നരഏക്കര്‍ സ്ഥലം കാടുമൂടി.

തട്ടുകളായി കിടക്കുന്ന സ്ഥലം മണ്ണെടുത്ത് നിരപ്പാക്കിയെങ്കില്‍ മാത്രമേ മൈതാനം യാഥാര്‍ഥ്യമാകു. 430കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്. ഇതില്‍ 40പേര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുമാണ്. മേഖലതലമത്സരങ്ങളില്‍ പങ്കെടുത്തവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ അധികൃതര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നുപോലുമില്ല. ആരെങ്കിലും മൈതാനത്തിന്റെ കാര്യം പറഞ്ഞാല്‍ പറയുന്നവരെ പരിഹസിക്കുന്ന നിലപാടാണ് അധ്യാപകരില്‍ ചിലര്‍ സ്വീകരിക്കുന്നത്. മൈതാനത്തിന്റെ കാര്യംഉന്നയിച്ച് മടുത്തെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നുത്.

MORE IN SOUTH
SHOW MORE