പന്തളം പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ ദാരു ശിൽപത്തിന് ഒടുവിൽ പൂർണത

arjunan-silpam
SHARE

വർഷങ്ങളായി നിർമാണം പൂർത്തിയാകാതെ കിടന്ന ദാരു ശിൽപത്തിന് ഒടുവിൽ പൂർണത. പന്തളം പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ ഉൽസവ കെട്ടുകാഴ്ചക്കുള്ള ശില്പമാണ് നാട്ടുകാരുടെ സഹായത്തോടെ പൂർത്തിയാക്കിയത്. തടിയിലാണ് ശില്‍പം തയാറാക്കിയിരിക്കുന്നത്. 

വില്ലുകുലക്കുന്ന അർജുനൻ. മുപ്പത് വർഷം മുൻപ് തുടങ്ങിയതാണ് ശിൽപത്തിന്റെ നിർമിതി. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർമാണം പാതിവഴിയിൽ നിലച്ചു. പുത്തൻ കാവിലെ കെട്ടുകാഴ്ചക്കായി ശിൽപം പൂർത്തിയാക്കാൻ നാട്ടുകാർ ഒന്നിച്ചിറങ്ങി. നിരവധി ദാരു ശിൽപത്തിന് പൂർണത നൽകിയ ശിൽപിക്കും സന്തോഷം. 

21 അടിപ്പൊക്കമാണ് ശിൽപത്തിനുള്ളത്.15 ലക്ഷത്തിലേറെ രൂപയാണ് ചെലവ്. മാർച്ചിൽ നടക്കുന്ന ക്ഷേത്രഉത്സവത്തിലെ കെട്ടുകാഴ്ചയിൽ അർജുന ശിൽപവും ഉണ്ടാകും. 

MORE IN SOUTH
SHOW MORE