ചടുലതാളവുമായി ജാസി ഗിഫ്റ്റ് വീണ്ടും

police-theme-song
SHARE

സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളെ ആവേശഭരിതരാക്കാൻ തീം സോങ്ങുകളൊരുങ്ങുന്നു. ജാസി ഗിഫ്റ്റിന്റെ ശബ്ദത്തിലിറങ്ങുന്ന പാട്ടുകൾക്ക് പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നവരെല്ലാം പൊലീസുകാരാണ്. പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായ ഡി.ഐ.ജി. K.സേതുരാമനാണ് രചന. 

പഞ്ചാബി സംഗീതത്തിന്റെ ചടുലതാളവുമായാണ് സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്കായുള്ള ആദ്യഗാനം ഒരുങ്ങുന്നത്. വരികളിൽ നിറയുന്നത് പൊലീസ് സേനയുടെ ആത്മവീര്യം. ആകെ ആറു പാട്ടുകളാണ് തയാറാക്കുന്നത്. പാടിയിരിക്കുന്നത് ജാസി ഗിഫ്റ്റ് അടക്കമുള്ള നാലു ഗായകർ. 

നാലുപാട്ടുകൾ ദൃശ്യവത്കരിക്കാനും പദ്ധതിയുണ്ട്. പൊലീസ് ഓർക്കസ്ട്രയുടെ ചുമതലക്കാരനായ കെ.എ.ജോസഫ്, പൊലീസ് ട്രെയിനിങ് കോളജിലെ എസ്.ഐ. പി.കെ.പ്രകാശ് എന്നിവരാണ് സംഗീതം. 

 കെ.എ.ജോസഫ്, എസ്.ഐ, പൊലീസ് ഓർക്കസ്ട്രയുടെ ചുമതലക്കാരൻ തീം സോങ് ഈ മാസം അവസാനം പുറത്തിറങ്ങും. 

MORE IN SOUTH
SHOW MORE