അഞ്ചല്‍ പഞ്ചായത്തിലെ റോഡ് പണിയിൽ ക്രമക്കേടെന്ന് ആരോപണം

kollam-road-1
SHARE

കൊല്ലം അഞ്ചല്‍ പഞ്ചായത്തില്‍ റോഡ് നിര്‍മാണത്തില്‍ ക്രമക്കേടെന്ന് ആരോപണം. നെടിയറ-ആര്‍ച്ചല്‍ വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന റോഡിലെ ടാറിങ് നിര്‍മാണം പൂര്‍ത്തിയാകും മുന്‍പേ പൊളിഞ്ഞു തുടങ്ങി. പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ നിര്‍മാണം തടഞ്ഞു. 

കേവലം ഒരു കിലോമീറ്റര്‍ മാത്രമുള്ള റോഡിന്റെ നിര്‍മാണത്തിനലാണ് ക്രമക്കേട് ആരോപണം ഉയര്‍ന്നിരിക്കുത്.നൂറ് കണക്കിനാളുകള്‍ നിത്യവു സഞ്ചരിക്കുന്ന റോഡ് ഏറെക്കാലത്തേ ആവശ്യത്തിന് ശേഷമാണ് അറ്റക്കുറ്റപ്പണി തുടങ്ങിയത്. ജില്ലാ പഞ്ചായത്തിന്റെ പത്തു ലക്ഷം രൂപ ചിലവഴിച്ചുള്ള ടാറിങ് , മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്നാണ് പരാതി. കരാറുകാരന്‍ നടത്തുന്ന തട്ടിക്കൂട്ട് പണിക്ക് പഞ്ചായത്ത് അധികൃതര്‍ ഒത്താശ ചെയ്യുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. 

ടാറിംഗ് പൂർത്തീകരിച്ച ഭാഗം ഇപ്പോൾ തന്നെ ഇളകിയ അവസ്ഥയാണ്. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ റോഡ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണെന്നാണ് നാട്ടുകാരുടെ ആവശ്യം. 

MORE IN SOUTH
SHOW MORE