ഭക്തിപ്രഭയിൽ പമ്പവിളക്ക്!

pmabvilakku
SHARE

പമ്പമകരജ്യോതി ദർശിക്കാനെത്തിയ അയ്യപ്പൻമാർ പമ്പവിളക്ക് തെളിയിച്ചു. ശരണമുഖരിതമായ അന്തരീഷത്തിൽ ദീപം തെളിയിച്ച അയ്യപ്പൻമാർ പമ്പയും പരിസരവും ഭക്തി സാന്ദ്രമാക്കി. മറവ പടക്കുമേൽ അയ്യപ്പൻ നേടിയ വിജയത്തിന്റെ പ്രതീകമായണ് ഭക്തർ പമ്പവിളക്ക് നടത്തുന്നത്‌. 

പമ്പയുടെ ഇരുകരകളിലും മൺ ചെരാതിൽ ദീപം തെളിയിച്ചു. ശരണം വിളിച്ച് ഗുരുസ്വാമി.ഒപ്പമുള്ള അയ്യപ്പൻമാർ ഏറ്റു വിളിച്ചു. പിന്നെ പ്രത്യേകം തയാറാക്കിയ വിളക്ക് പമ്പയിലൊഴുക്കി. ഭക്തിയുടെ നിറവിൽ വിളക്ക് കുഞ്ഞോളങ്ങൾ കടന്നൊഴുകി. 

MORE IN SOUTH
SHOW MORE