സ്പെഷ്യൽ സ്കൂൾ ഒളിമ്പിക്സ് ഗിന്നസ് റെക്കോർഡിലേക്ക്

Thumb Image
SHARE

ഗിന്നസ് റെക്കോര്‍ഡില്‍ പേരുചാര്‍ത്തി തിരുവനന്തപുരത്ത് നടക്കുന്ന സ്പെഷ്യല്‍ സ്ക്കൂള്‍ ഒളിംപിക്സ്. ഏറ്റവും കൂടുതല്‍ ആളുകള്‍ സാന്റാത്തോപ്പിയുടെ മാത്യകയില്‍ അണിനിരന്നതാണ് ലോക റെക്കോര്‍ഡിന് വഴിയൊരുക്കിയത്. മാനസിക വെല്ലുവിളിനേരിടുന്ന പതിനയ്യായിരംപേരുള്‍പ്പെടെ ഇരുപത്തിരണ്ടായിരംപേരാണ് പങ്കെടുത്തത്. മാനസിക വെല്ലുവിളി നേരിടുന്ന പതിനയ്യായിരംകുട്ടികളും , ഏഴായിരം സ്പെഷ്യല്‍ സ്ക്കൂള്‍ ജീവനക്കാരും 

ചുവന്നതൊപ്പിയും കുപ്പായവും ഇട്ട് കാര്യവട്ടം മൈതാനത്തെ ചെങ്കടലാക്കി. ഗിന്നസ് ബുക്കില്‍ ചേര്‍ത്തെഴുതാനുള്ള ലേകറെക്കോര്‍ഡായിനായുള്ള ഒരുക്കങ്ങളാണ്. ഗിന്നസ് അധികൃതരും സ്ഥലത്തെത്തി. ഇനി ജീവനുള്ള ഭീമന്‍ സാന്‍ാ തോപ്പി പിറക്കുകയായി. ആഘോഷത്തിനപ്പുറം വലിയ ആശയമാണ് പരിപാടി പങ്കുവച്ചത്. ഇവരുടെ മണിക്കൂറുകള്‍നീണ്ട പ്രയത്നം വെറുതെയായില്ല. വളരെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ ഗിന്ന്സ് പ്രഖ്യാപനമെത്തി. ലേകത്തിലെ ഏറ്റവും വലിയ മനുഷ്യ-സാന്‍റാ തൊപ്പി അങ്ങനെ തിരുവനന്തപുരത്തിന് സ്വന്തം. 

MORE IN SOUTH
SHOW MORE