മകരജ്യോതിക്കായി ആയിരങ്ങൾ പാണ്ടിത്താവളത്ത്

Thumb Image
SHARE

മകര ജ്യോതി ദർശനത്തിനുള്ള പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് സന്നിധാനത്തെ പാണ്ടിത്താവളം. ദർശനപുണ്യം കാത്ത് നിരവധി അയ്യപ്പഭക്തരാണ് പാണ്ടിത്താവളത്ത് തമ്പടിച്ചിരിക്കുന്നത്. 48 പേരടങ്ങുന്ന സംഘമാണ് ഇപ്രാവശ്യം മകരജ്യോതി ദർശനത്തിനായി എത്തിചേർന്നിരിക്കുന്നത്. ഇന്നലെ തന്നെ എത്തി ഇവർ പർണശാല തീർത്തു. ഇനി ദർശനം കഴിഞ്ഞ് മടക്കം. 

മകരവിളക്കിന് മുന്നോടിയായി എത്തിചേരുന്ന അയ്യപ്പഭക്തർ മകരജ്യോതി ദർശനവും കഴിഞ്ഞ് മടങ്ങിപോവുകയാണ് പതിവ്. പാണ്ഡിതാവളം ഉൾപ്പടെ സന്നിധാനത്തിന്റെ വിവിധ ഇടങ്ങളിൽ അയ്യപ്പഭക്തർ തമ്പടിച്ചുകഴിഞ്ഞു. ഇവർക്ക് വേണ്ട എല്ലാം സൗകര്യവും പൂർത്തിയായതായി സ്പെഷ്യൽ ഓഫീസർ ദെബേഷ് കുമാർ പറഞ്ഞു. ഭക്ഷണമുൾപ്പടെ പാകം ചെയ്താണ് ഇവർ മകരജ്യോതി ദർശനത്തായി കാത്തിരിക്കുന്നത്. എന്നാൽ ഭക്ഷണം പാകം ചെയ്യുന്നത് തീ പടരുന്നതിന് കാരണമാകും എന്ന മുന്നറിയിപ്പും പൊലീസ് നൽകിയിട്ടുണ്ട്. വർഷങ്ങളായി അയ്യനെ ദർശിക്കാൻ എത്തിചേരുന്ന ഇക്കൂട്ടർ ദർശന പുണ്യത്തിനായുള്ള തയ്യാറെടുപ്പിലാണ്. 

MORE IN SOUTH
SHOW MORE