പുലിപ്പേടിയിൽ വർക്കല

Thumb Image
SHARE

വര്‍ക്കലയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. എസ്.എന്‍.കോളജിന് സമീപത്തെ വീടിനുമുകളിലാണ് പുലിയെന്ന് കരുതുന്ന ജീവിയെ കണ്ടത്. പ്രദേശത്ത് പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തുന്നു. രാവിലെ എട്ടേമുക്കാലോടെ വര്‍ക്കല എസ്.എന്‍കോളജിന്റെ പിന്‍ഭാഗത്തായി താമസിക്കുന്ന സ്ത്രീയാണ് പുലിയെന്നുകരുതുന്ന ജീവിയെ കണ്ടത്. ടെറസിന് മുകളിലുള്ള ടാങ്കില്‍ വെള്ളമുണ്ടോയെന്ന് പരിശോധിക്കാന്‍ കയറിയതായിരുന്നു ഇവര്‍. 

ടെറസിന് മുകളിലായി രക്തപ്പാടുകളും കാണാം. വിവരമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും കോളജിന് സമീപത്തുള്ള കുറ്റിക്കാട്ടിലും പരിസരത്തും തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. പുലിപ്പേടിയെ തുടര്‍ന്ന് സമീപത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. രണ്ടുമാസത്തിനിടെ ഈ പ്രദേശത്ത് രണ്ട് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നിരുന്നു. എന്നാല്‍ സമീപത്തൊന്നും വനമില്ലാത്തതിനാല്‍ വീട്ടമ്മ കണ്ടത് കാട്ടുപൂച്ചയെയാണോ എന്നും സംശയമുണ്ട്. നാല്‍പ്പത്തഞ്ചു കിലോമീറ്റര്‍ മാറി കൊല്ലം ജില്ലയിലെ കുളത്തൂരില്‍ മാത്രമേ വനമുള്ളു. 

MORE IN SOUTH
SHOW MORE