പഴവങ്ങാടി പഞ്ചായത്തിൽ അവിശ്വാസത്തിന് നോട്ടീസ് നൽകി

Thumb Image
SHARE

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ വീണ്ടുംഅവിശ്വാസത്തിന് കളമൊരുങ്ങി. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുംഎതിരെ എല്‍.ഡി.എഫിലെ എട്ട് അംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കി 

പഞ്ചായത്ത്പ്രസിഡന്റ് ബോബി എബ്രാഹാം, വൈസ് പ്രസിഡന്റ് ലിജി ചാക്കോ എന്നിവര്‍ക്കെതിരെയാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. യു.ഡി.എഫിലെ അഞ്ച് അംഗങ്ങളുടേയും ബി.ജെ.പി അംഗത്തിന്റേയും പിന്തുണയോടെയാണ് എല്‍.ഡി.എഫ് വിമതര്‍ പഞ്ചായത്ത് ഭരിക്കുന്നത്.കെടുകാര്യസ്ഥത, വികസനമുരടിപ്പ്, പദ്ധതിനിര്‍വഹണത്തിലെ വീഴ്ച, പ്രസിഡന്റിന്റെ ഏകാധിപത്യം എന്നിവയാണ് അവിശ്വാസത്തിന് കാരണമായി പറഞ്ഞിരിക്കുന്നത്. 

പഴവങ്ങാടി പഞ്ചായത്തില്‍ ചരിത്രത്തില്‍ ആദ്യമായി 2015ലാണ് എല്‍.ഡി.എഫിന് ഭരണംലഭിച്ചത്. തുടക്കത്തില്‍ സി.പി.എമ്മിലെ അനു.ടി തോമസ് ആയിരുന്നു പ്രസിഡന്റ്. ആരോപണത്തെതുടര്‍ന്ന് പാര്‍ട്ടിഇടപെട്ട് അനു.ടി തോമസിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി. പകരം സിപി.എമ്മിലെ തന്നെ അനില്‍തുണ്ടിയിലിനെ പ്രസിഡന്റാക്കി.എല്‍.ഡി.എഫിലെ നാലുപേര്‍ വിമതരായി.തുടര്‍ന്ന് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയ വിമതര്‍ യു.ഡി.എഫ് അംഗങ്ങളുടേയും ബിജെപി അംഗത്തിന്റേയും പിന്തുണയോടെ പഞ്ചായത്ത്ഭരണംപിടിച്ചെടുക്കുകയായിരുന്നു. 

MORE IN SOUTH
SHOW MORE