അകക്കണ്ണുകൊണ്ട് അയ്യനെ കണ്ട് സനോജ്

Thumb Image
SHARE

ജൻമനാ ഇരുൾ മൂടിയ കണ്ണുകൾക്ക പകരം അയ്യപ്പനെ തന്റെ അകക്കണ്ണുകൊണ്ട് ദർശിക്കാൻ സന്നിധാനത്തെത്തിയത് സംഗീത ലോകത്തു നിന്നും ഒരു പ്രതിഭ. തന്റെ ജീവിതത്തിൽ വെളിച്ചം പകർന്ന അയ്യപ്പസ‌്വാമിക്കു മുൻപിൽ സംഗീതാർച്ചനയും നടത്തിയാണ് തിരവല്ല സ്വദേശിയായ സനോജ് മലയിറങ്ങിയത്. 

മലമുകളിൽ വ‌ാഴുന്ന മണികണ്ഠ സ്വാമിയാണ് ജീവിതയാത്രയിലെ ദുരിതങ്ങളെല്ലാം മറികടന്ന് ഉൾക്കണ്ണിന്റെ പ്രകാശത്തിലേയ്ക്ക് സനോജിനെ എത്തിച്ചത്. മലകയറി പതിനെട്ടാംപടി ചവിട്ടി അയ്യപ്പസന്നിധിയില്‍ എത്തുന്നതുപോലെ വിധി ഇരുട്ടാക്കിയ ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം കീഴക്കി സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് ഇദ്ദേഹം. ഗാനാലാപനത്തോടൊപ്പം നാദം ഒാർക്കസ്ട്ര എന്ന പേരിൽ സ്വന്തമായി സംഗീത ബാൻഡും സനോജ് നയിക്കുന്നു. തന്റെ അനുഭവങ്ങൾ ഉൾക്കൊള്ളിച്ച് രചിച്ച ഗാനമടക്കം നിരവധി ഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. എല്ലാം അയ്യപ്പന്റെ അനുഗ്രഹം മാത്രമെന്നാണ് സനോജിന്റെ ഭാഷ്യം 

അയ്യപ്പന് കാണിക്കയായി സന്നിധാനത്ത് കച്ചേരിയും നടത്തി.ജനനം മുതലേ ഇരുൾ മൂടിയ കണ്ണുകൾക്കു പകരം അകക്കണ്ണിന്റെ കാഴ്ചയാൽ മൂന്നുവർഷം ഒറ്റയ്ക്ക് മല ചവിട്ടിയിട്ടുള്ള സനോജിന്, ഒരു മോഹം മാത്രമേ മനസിലുള്ളൂ ഇനിയൊരു ജന്മം ഉണ്ടെങ്ങിൽ അയ്യപ്പനെ കൺനിറയെ കാണണം. 

MORE IN SOUTH
SHOW MORE