ശബരിമലയിലെ കൊപ്ര കാഴ്ചകൾ

Thumb Image
SHARE

ശബരിമലയിൽ ഏറെ പ്രാധാന്യമുള്ള ആചാരമാണ് പതിനെട്ടാം പടിക്കുമുന്നിൽ തേങ്ങയുടയ്ക്കുന്നത്. എന്നാൽ ഉടയുന്ന തേങ്ങകൾക്കും കൊപ്രക്കളത്തിനുമിടയിൽ സാഹസികമായ ജോലിചെയ്യുന്ന ഒരുകൂട്ടം മനുഷ്യരുണ്ട്. ഏറിഞ്ഞുടയ്ക്കുന്ന തേങ്ങകൾ കൊപ്രക്കളത്തിലേയ്ക്കെത്തിക്കുന്ന ജീവനക്കാർ. ശബരിമലയൽ നിന്നുള്ള ഒരു വേറിട്ട കാഴ്ച 

ഉടഞ്ഞുവീഴുന്നത് പാപഭാരങ്ങളാണ്. മനസ് നിർമലമാക്കി പതിനെട്ടാം പടി ചവിട്ടുവാനുള്ള മുന്നൊരുക്കം. കവചവം ധരിച്ച് പണിയായുധവും കയ്യിലേന്തി ഇതിനിയിലേയ്ക്ക് ഇറങ്ങുകയാണ് ഇവർ. ഉടഞ്ഞു വീഴുന്ന തേങ്ങകൾ വാരിക്കൂട്ടി ഉടൻ കൊപ്രക്കളത്തിലേയ്ക്ക് മാറ്റുവാനാണിത്. ഇവിടെ നിന്നും കൊപ്രക്കളം വരെ നീളുന്ന ഒരു തുരങ്കമുണ്ട്. ഇതിനുള്ളിലാണ് ഇവരുടെ ജോലി മുഴുവനും. പാഞ്ഞുവരുന്ന തേങ്ങകൾക്കിടയിൽ നിന്ന് ഒഴിഞ്ഞുമാറിയും ഒാടിമാറിയും അതിസാഹസികമായ ജോലി ചെയ്യുമ്പോള്‍ അപകടം കൂടാതെ കാക്കാൻ അയ്യപ്പസ്വാമിയുണ്ടെന്ന വിശ്വാസമാണ് ഇവരുടെ ഉൗർജം. 

തിരക്കുവർധിച്ച സമയമായതിനാൽ അതിവേഗം തന്നെ ഉടഞ്ഞുവീഴുന്ന തേങ്ങകൾ വാരിമാറ്റും. കളത്തിലെത്തിച്ച് ഇവ കൊപ്രയാക്കുന്നതും ഇവർ തന്നെ. തുച്ഛമായ വേതനമാണെങ്ങിലും തങ്ങളുടെ ജോലി അയ്യപ്പസ്വാമിക്കുമുൻപിൽ കാണിക്കകളായി സമർപ്പിക്കുകയാണിവർ. 

MORE IN SOUTH
SHOW MORE