ശബരിമലയിൽ പാണ്ടിത്താവളത്ത്‌ കടുവയുടെ സാന്നിധ്യം

Thumb Image
SHARE

ശബരിമലയിൽ സാന്നിധാനത്തിന് സമീപം പാണ്ടിത്താവളത്ത്‌ കടുവയുടെ സാന്നിധ്യം. പുലിയാണ് എത്തിയതെന്ന് ആദ്യം കരുതിയിരുന്നെങ്കിലും ഇത് കടുവയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കാട്ടാനക്കൂട്ടവും സന്നിധാനത്തിനു സമീപം എത്തി വന്യമൃഗങ്ങളുടെ സാന്നിധ്യം വർധിച്ച സാഹചര്യത്തിൽ തീർഥാടകരോട് കാടിനുള്ളിൽ പ്രവേശിക്കരുതെന്നാണ് നിർദ്ദേശം. 

സന്നിധാനത്തിന് സമീപം പാണ്ടിത്താവളത്തിൽ സുരക്ഷാചുമതലയുള്ള ദൃതകർമസേനയിലെ ഉദ്യോഗസ്ഥരാണ് പുലർച്ചെ പുലിയെ കണ്ടതായി റിപ്പോർട്ട് ചെയ്തത്. ഇതെതുടർന്നാണ് വനപാലകർ കാൽപാടുകൾ കണ്ടെത്താൻ പരിശോധന തുടങ്ങിയത്. കാൽപാടുകൾ കണ്ടെത്തിയതോടെ ഇത് കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു. സമീപ പ്രദേശങ്ങളിൽ മുൻപും കടുവയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ടങ്കിലും ഇത്രയും അടുത്തെത്തുന്നത് ആദ്യമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്തരുടെ വിശദീകരണം.

പുലർച്ചെ രണ്ടുമണിക്കാണ് പാണ്ടിത്താവളത്തിലെ ജലസംഭരണിക്ക് സമീപം കുട്ടിയാനകളടക്കം 9 ആനകളുടെ കൂട്ടം എത്തിയത്. ആളുകൾ ഓടിക്കൂടി ബഹളമായാതോടെ വനപാലകർ എത്തി പടക്കം പൊട്ടിച്ച് ആനകളെതുരത്തി. കഴിഞ്ഞ ദിവസം മരക്കൂട്ടത്ത്‌ തീർഥാടകരിൽ ഒരാളെ കാട്ടുപന്നി ആക്രമിച്ചിരുന്നു. 

MORE IN SOUTH
SHOW MORE