തിരുവല്ലത്ത് കാർ വെയിറ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു

Thumb Image
SHARE

തിരുവനന്തപുരം തിരുവല്ലത്ത്, അമിതവേഗതയിലെത്തിയ കാർ വെയിറ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. നാലുപേർക്ക് പരുക്കേറ്റു. പാറവിള സ്വദേശി ദേവേന്ദ്രൻ ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ വെയിറ്റിങ് ഷെഡ് പൂർണമായും തകർന്നു. 

നഗരത്തിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച്മറിഞ്ഞ് യുവാവ് മരിച്ചതിന് പിന്നാലെയാണ് തിരുവല്ലത്തെ പാറവിളയിലെ സംഭവം. രാവിലെ പത്തുമണിയോടെ പാച്ചല്ലൂർ ഭാഗത്ത് നിന്ന് വന്ന കാർ റോഡരികിൽ നിർത്തിയിരുന്ന സ്കൂട്ടർ ഇടിച്ചിട്ട ശേഷമാണ് വെയിറ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറിയത്. കോൺക്രീറ്റിൽ തീർത്ത വെയിറ്റിങ് ഷെഡ് ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന് വീണു. അടിയിൽപെട്ടവരെ നാട്ടുകാർ ഒാടിക്കൂടി പുറത്തെടുത്തെങ്കിലും ദേവേന്ദ്രൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റ പാറവിള സ്വദേശികളായ മധു, ധർമ്മരാജ്, പ്രസാദ്, പ്രദീപ് എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. 

അപകടസമയത്ത് കാറിൽ സ്ത്രീയും കുട്ടിയും ഉണ്ടായിരുന്നു. ഇവർക്ക് കാര്യമായ പരുക്കില്ല. ഡ്രൈവർ ഒാടി രക്ഷപെട്ടു. ഇതേ കാർ സ്കൂൾ സമയങ്ങളിൽ അമിതവേഗതയിൽ പോകുന്നതിന് ഉടമയെ മുൻപ് താക്കീത് ചെയ്തിരുന്നതാണന്ന് നാട്ടുകാർ പറഞ്ഞു. 

MORE IN SOUTH
SHOW MORE