ശബരിമലയിലെ സ്ത്രീ പ്രവേശനം; തൽസ്ഥിതി തുടരും: എ. പത്മകുമാർ

Thumb Image
SHARE

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് വരും വരെ തല്‍സ്ഥിതി തുടരുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ആചാരം ലംഘിച്ച് ആരെങ്കിലും നിര്‍ബന്ധ ബുദ്ധിയോടെ മല ചവിട്ടാന്‍ ശ്രമിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടി വരും. പുതിയ ബോര്‍ഡ് വന്ന ശേഷം സമൂഹ മാധ്യമങ്ങളിലൂടെ ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചരണം ചിലര്‍ നടത്തുന്നുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. 

സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ ആചാരം ലംഘിച്ച് യുവതി പ്രവേശിച്ചെന്ന ആക്ഷേപങ്ങളോടായിരന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രതികരണം. പുതിയ ബോര്‍ഡ് വന്ന ശേഷം ശബരിമലയ്‌ക്കെതിരെ ചില കേന്ദ്രങ്ങള്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ടെന്ന് പദ്മകുമാര്‍ പറഞ്ഞു. സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് വരും വരെ നിലവിലെ സ്ഥിതി തുടരും. 

കഴിഞ്ഞ ദിവസം ആചാരം ലംഘിച്ച് തെലങ്കാന സ്വദേശിനിയായ 31 കാരി സന്നിധാനത്തെത്തിയിരുന്നു.ഇവരെ പൊലീസ് മടക്കി അയച്ചു. പുതിയ ബോര്‍ഡിനോടുള്ള അതൃപ്തി മൂലം തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. മണ്ഡലക്കാലം തുടങ്ങി ആദ്യ ആഴ്ച പിന്നിടുമ്പോള്‍ ശബരിമല വരുമാനം 15കോടി 91 ലക്ഷം രൂപയായി ഉയര്‍ന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 4 കോടി രൂപയുടെ വര്‍ദ്ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. 

MORE IN SOUTH
SHOW MORE