ഡാൻസ് ചെയ്യുന്ന കുതിര, 25 ലക്ഷത്തിന്റെ പോത്ത്; ദേശീയ പക്ഷി മൃഗമേളയിൽ വൻ തിരക്ക്

Thumb Image
SHARE

മൃഗസ്നേഹികളിൽ ആവേശം നിറച്ച് കൊല്ലത്ത് നടക്കുന്ന ദേശീയ പക്ഷി മൃഗ മേളയിലേക്ക് ജനപ്രവാഹം. രാജ്യത്തെ മൃഗ– പക്ഷി സമ്പത്തിന്റെ വൈവിധ്യം വ്യക്തമാക്കുന്ന കാഴ്ചകൾ കാണാൻ പ്രായഭേദമെന്യേയാണ് ആളുകളെത്തുന്നത്. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 

താളത്തിനൊത്ത് ഡാൻസ് കളിക്കുന്ന കുതിര മുതൽ വീട്ടിൽ ഓമനിച്ചുവളർത്തുന്ന നായ്ക്കുട്ടികളും പക്ഷികളും വരെ ദേശീയ മൃഗമേളയിലെ കാഴ്ചകളാണ്. മൃഗങ്ങൾ ജീവനോപാദിയായ കർഷകർക്കും കൗതുകം വിട്ടുമാറാത്ത കുട്ടികൾക്കും ഒരു പോലെ ആകർഷകമാണ് മൃഗമേള. പ്രവേശനകവാടം മുതൽ തിരക്കാണ്. പശു, പോത്ത്, എരുമ തുടങ്ങിയവയുടെ വിവിധയിനങ്ങളാണ് ആദ്യഭാഗത്ത് സന്ദർശകരെ സ്വകരിക്കുന്നത്. ഇതിൽ ഏറ്റവും താരം 25 ലക്ഷം രൂപ വില വരുന്ന പടുകൂറ്റൻ പോത്ത് ഊറ്റുകുഴി വേലുവാണ്. പോത്തുകളിലെ സൂപ്പർ സ്റ്റാറിനെ കാണാൻ വേണ്ടി മാത്രം നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. പശുക്കളുടെ വിവിധയിനങ്ങളാണ് മുതിർന്നവരെ കൂടുതൽ ആകർഷിക്കുന്നത്. 

കുട്ടികൾക്ക് പക്ഷികളോടാണ് ഏറെ താൽപര്യം. പ്രദർശനമേളയിൽ നിന്നു തിരിയാൻ സമയമില്ലെങ്കിലും എല്ലാവരെയും കൺകുളിർക്കെ കണ്ടാണ് കുട്ടികളുടെ മടക്കം. 350 ഓളം സ്റ്റാളുകളിലായാണ് മൃഗങ്ങളെയും പക്ഷികളെയും അണിനിരത്തിയിരിക്കുന്നത്. രാവിലെ ഒൻപതു മുതൽ വൈകുന്നേരം വരെയാണ് പ്രദർശനം. രണ്ടു ദിവസമായി നടക്കുന്ന പ്രദർശനം ഇന്ന് രാത്രി അവസാനിക്കേണ്ടതാണ്. എന്നാൽ ജനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് രണ്ടു ദിവസത്തേക്ക് കൂടി നീണ്ടാൻ ആലോചിക്കുന്നുണ്ട്.

MORE IN SOUTH
SHOW MORE